ന്യൂദല്‍ഹി: കോണ്‍ഗ്രസിലെ പ്രവര്‍ത്തകസമിതിയില്‍ കുടുംബവാഴ്ചയെ ചോദ്യം ചെയ്ത തിരുത്തല്‍വാദികളും മറുവിഭാഗവും തമ്മില്‍ പരസ്യമായ തമ്മില്‍ത്തല്ല്. തിരുത്തല്‍ വാദികളായ ഗുലുംനബി ആസാദിനും ആനന്ദ് ശര്‍മ്മയ്ക്കും എതിരെ ആഞ്ഞടിച്ചുകൊണ്ട് രാജ്സ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്.
സംഘടനാ ചര്‍ച്ചയായിരുന്നു വിഷയമെങ്കിലും തിരുത്തല്‍വാദികളും എതിര്‍ചേരിയും തമ്മിലുള്ള വിഴുപ്പലക്കിന് വേദിയായി പ്രവര്‍ത്തകസമിതി യോഗം മാറി. സംഘടനാ തിരഞ്ഞെടുപ്പ് ഉടന്‍ വേണമെന്ന തിരുത്തല്‍ വാദികളായ ഗുലാം നബി ആസാദും ആനന്ദ് ശര്‍മ്മയും അടിയ്ക്കടി ആവശ്യപ്പെട്ടപ്പോഴാണ് പ്രശ്നം തുടങ്ങിയത്. ഇതിനെ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് രൂക്ഷമായി വിമര്‍ശിച്ചു. കര്‍ഷകപ്രതിഷേധമാണ് മുഖ്യമെന്നും സംഘടനാപ്രശ്നങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്യാമെന്നുമായിരുന്നു ഗെഹ്ലോതിന്റെ നിലപാട്.
ഒടുവില്‍ രാഹുല്‍ ഗാന്ധി ഇടപെട്ട് അന്തരീക്ഷം ശാന്തമാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: