മംഗലപുരം: തോന്നയ്ക്കല്‍ സായിഗ്രാമത്തില്‍ ശ്രീ സത്യസായി ആര്‍ട്സ് & സയന്‍സ് കോളേജ് (എയ്ഡഡ്) ലെ ആയിരം ചതുരശ്ര അടിയോളം വരുന്ന ചുവരില്‍ രചിച്ച ശ്രീ ബുദ്ധന്റെ ജീവിത ചരിത്രം പറയുന്ന ചുമര് ചിത്രത്തിന്റെ ഉദ്ഘാടനം സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
തന്റെ ധ്യാനങ്ങളിലൂടെ നേടിയ വെളിച്ചം ലോകത്തിന് പകര്‍ന്നു നല്കിയ ശ്രീബുദ്ധന്റെ ജനനം മുതല്‍, വിദ്യാഭ്യാസം, ജീവിതം, വിവാഹം, സന്യാസം, തത്വങ്ങള്‍ തുടങ്ങി പരിനിര്‍വാണം വരെയുള്ള 15 വിഷയങ്ങളാണ് ആവിഷ്കരിച്ചിരിക്കുന്നത്.
ചുമര് ചിത്രകലയിലെ ‘മഷി പൂവ്’ എന്ന അലങ്കരണം ബോര്‍ഡര്‍ ആയി വന്നപ്പോള്‍ ചിത്രങ്ങള്‍ക്ക് പ്രാധാന്യം കൂടി.ഹാബിറ്റാറ്റ് ചെയര്മാന് ജി. ശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് .ഡയറക്ടര്‍ കെ. എന്‍. ആനന്ദകുമാര്‍ സ്വാഗതം ആശംസിച്ചു. ട്രസ്റ്റ് സീനിയര്‍ വൈസ് ചെയര്മാന് കെ. ഗോപകുമാരന്‍ നായര്‍ കൃതജ്ഞത അര്‍പ്പിച്ചു.
ചുമര് ചിത്രം രചിച്ച പ്രശസ്ത ചുമര് ചിത്രകാരനായ പ്രിന്‍സ് തോന്നയ്ക്കല്‍ പത്നി സംഗീത പ്രിന്‍സ്, ശിഷ്യരായ വിനോദ്, രജിത്ത്, കണ്ണന്, ബീനാ ജോയ്, സ്മിത, ഇന്ദുലേഖ, മഞ്ചു, അമൃത, ഷക്കില, ചാന്ദ്നി എന്നിവരെ അടൂര്‍ ഗോപാലകൃഷ്ണന് പൊന്നാടയണിയിച്ച് ആദരിച്ചു.
തോന്നയ്ക്കല്‍ രവി, കാര ക്കാമണ്ഡപം വിജയകുമാര്‍, പ്രിന്‍സ് തോന്നയ്ക്കല്‍, പ്രൊഫ. ബി. വിജയകുമാര്‍,ഡോ. വി. വിജയന്, ഇ.എസ്. അശോക് കുമാര്‍, ബി. ജയചന്ദ്രന് നായര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: