പുത്തൂര്‍: പവിത്രേശ്വരം പഞ്ചായത്തിലെ മാറനാട് കിഴക്ക് ആറാം വാര്‍ഡിലെ അംബേദ്കര്‍ കോളനി നിവാസികള്‍ വികസനം എന്തെന്നറിയാത്തവരാണ്. കാലാകാലങ്ങളായി മാറിമാറി ഭരിച്ച ഭരണ കര്‍ത്താക്കള്‍ ഇവിടുത്തുകാരെ വെറും വോട്ടുബാങ്കുകളായി മാത്രം കരുതുന്നതിന്റെ നേര്‍ദൃശ്യങ്ങളാണ് കോളനിയിലെമ്പാടും കാണാന്‍ കഴിയുക. 200ലധികം ജനങ്ങള്‍ വസിക്കുന്ന ഇവിടെ 86 കുടുംബങ്ങളാണ് ഉള്ളത്.
കോളനിയില്‍ കെട്ടുറപ്പില്ലാത്ത വീടുകള്‍ നിരവധിയാണ്. ഏതും നിമിഷവും നിലം പതിക്കാറായ വീടുകള്‍. ശൗചാലങ്ങള്‍ പലയിടത്തുമില്ല. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ കഴിയേണ്ടി വരുന്നവര്‍. ഇത്തരത്തില്‍ പിന്നാക്ക മേഖലയുടെ ദയനീയ കാഴ്ചകള്‍ ഇവിടെ വിവരണത്തിന് അതീതമാണ്. വീടെന്ന സ്വപണ്ട്നം നെഞ്ചേറ്റി നടക്കുന്നവര്‍ ഏറെപ്പേരുണ്ടിവിടെ. കോളനിയിലെ പലരും ഇപ്പോള്‍ താമസിക്കുന്നത് ടാര്പ്പോളിനണ്ടും മറ്റും കൊണ്ടുണ്ടാക്കിയെ ചെറിയ ഷെഡ്ഡുകളിലാണ്. ഏത് നിമിഷവും തകര്‍ന്നുവീഴാവുന്ന ഇവിടുത്തെ ഇത്തരത്തിലുള്ള വീടുകള്‍ക്ക് യാതൊരു സുരക്ഷയും ഇല്ല.
സര്‍ക്കാരിന്റെ പല ആനുകൂല്യങ്ങളും അര്‍ഹതയുള്ള ഇവിടുത്തുകാര്‍ക്ക് ഇപ്പോഴും നിഷേധിക്കപ്പെടുകയാണ്. കുടിവെള്ളക്ഷാമത്തിന്റെ അപര്യാപ്തതയും പരിഹരിക്കപ്പെടാന്‍ കഴിയാത്ത ദുരവസ്ഥയായി തുടരുന്നു. കോളനി മേഖലയില്‍ കോവിഡ് മഹാമാരി പടര്‍ന്നു പിടിക്കുമ്പോഴും ആതുരസേവനരംഗത്ത് ആശ്രയമാകേണ്ട വാര്‍ഡിലെ ഹെല്‍ത്ത് സെന്റര്‍ തുറന്നു പ്രവര്‍ത്തിക്കാറില്ല. ഇവിടുത്തെ റോഡുകളുടെ സ്ഥിതിയും ദയനീയമാണ്. അടിയന്തര ചികിത്സകള്‍ക്കായി ഉപയോഗിക്കുന്ന കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പോകാനുള്ള മുഴുവന്‍ റോഡുകളും തകര്‍ന്നു തരിപ്പണമായിട്ട് വര്‍ഷങ്ങളായി.
വാഹന സൗകര്യങ്ങളുടെ അപര്യാപണ്ട്തതതും വളരെ രൂക്ഷമാണ്. കശുവണ്ടി കാര്‍ഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന നിരവധി കുടുംബങ്ങള്‍ ഇവിടെയുണ്ട്. ഇവര്‍ക്ക് യാത്ര സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടുന്ന ദയനീയ കാഴ്ചയും ഇവിടെ കാണാന്‍ കഴിയും. യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തത കാരണം വിദ്യാര്‍ഥികളുടെ പഠനവും കോളനിനിവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: