ന്യൂദല്‍ഹി: വരാനിരിക്കുന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മും കോണ്‍ഗ്രസും സഖ്യത്തില്‍ മത്സരിക്കും. ഇന്നലെ കൊല്‍ക്കത്തയില്‍ ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് തീരുമാനമായി. സിപി
എമ്മിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസുമായുള്ള സഖ്യം നിയമസഭാ തെരഞ്ഞെടുപ്പിലും തുടരുന്നത്. കേരളത്തില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ഇരു പാര്‍ട്ടികളും രഹസ്യമായി നടപ്പാക്കുന്ന സഖ്യമാണ് ബംഗാളില്‍ ഇപ്പോള്‍ പരസ്യമാക്കിയിരിക്കുന്നത്. ബംഗാള്‍ ഇടതുമുന്നണി കണ്‍വീനര്‍ ബിമന്‍ ബോസും കോണ്‍ഗ്രസ് ബംഗാള്‍ ഘടകം പ്രസിഡന്റ് അധിര്‍ രഞ്ജന്‍ ചൗധരിയും ഇന്നലെ സംയുക്ത പത്രസമ്മേളനത്തില്‍ സഖ്യത്തെക്കുറിച്ച് വിശദീകരിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും യോജിച്ച് മത്സരിച്ചിരുന്നെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യം തുടരുന്ന കാര്യത്തില്‍ ഇടതു മുന്നണി തീരുമാനം പ്രഖ്യാപിച്ചിരുന്നില്ല. എന്നാല്‍ ഡിസംബറില്‍ തന്നെ സിപിഎമ്മുമായി സഖ്യത്തിന് തയാറാണെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. സഖ്യത്തില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും സീറ്റ് വിഭജനമടക്കമുള്ള കാര്യങ്ങളില്‍ ചര്‍ച്ച പുരോഗമിക്കുകയാണെന്നും ഇടതുമുന്നണി കണ്‍വീനര്‍ ബിമന്‍ ബോസ് അറിയിച്ചു.
അതിനിടെ ഭരണകക്ഷിയായ തൃണമൂല്‍ വന്‍ പരാജയഭീതിയിലാണ്. ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തുന്നത് തടയാന്‍ സിപിഎമ്മുമായും കോണ്‍ഗ്രസുമായും സഖ്യത്തിന് തയാറാണെന്ന് വരെ തൃണമൂല്‍ നേതൃത്വം പ്രഖ്യാപിച്ചു. ബിജെപി
യെ അധികാരത്തില്‍ നിന്ന് അകറ്റുകയെന്നതാണ് തൃണമൂലി ന്റെയും കോണ്‍ഗ്രസിന്റെയും ഇടതു പാര്‍ട്ടികളുടേയും ലക്ഷ്യമെന്ന് തൃണമൂല്‍ നേതൃത്വം പ്രഖ്യാപിച്ചെങ്കിലും കോണ്‍ഗ്രസ്-ഇടതു പാര്‍ട്ടികള്‍ ഇതു തള്ളിയിരുന്നു. തൃണമൂലിന് വേണമെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ലയിക്കാമെന്നായിരുന്നു ബംഗാള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം. സംസ്ഥാനത്ത് ബിജെപി ഇത്രയധികം വളരാന്‍ കാരണം തൃണമൂലിന്റെ നടപടികളായിരുന്നുവെന്ന് അധിര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചു. സിപിഎമ്മും തൃണമൂലുമായുള്ള സഹകരണത്തെ എതിര്‍ത്തു. ബിജെപിക്കെതിരെ മഹാസഖ്യമുണ്ടാക്കാനുള്ള തൃണമൂലിന്റെ നീക്കമാണ് ഇതോടെ പൊളിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: