ശ്രീകൃഷ്ണപുരം: കരിമ്പുഴ ഗ്രാമ പഞ്ചായത്തില്‍ സ്ഥിരം സമിതി അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കരിമ്പുഴ എല്‍ഡിഎഫില്‍ കലഹം രൂക്ഷം.
സിപിഎം- സിപിഐ പോര് നിലനില്‍ക്കെ യുഡി എഫ് പിന്തുണയോടെ സിപിഐയിലെ ഷമീറ സലീം ക്ഷേമകാര്യ സമിതി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു.
ക്ഷേമകാര്യ സമിതി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ റിട്ടേണിങ് ഓഫീസര്‍ പേര് വിളിച്ചപ്പോള്‍ എല്‍ഡി എഫില്‍ നിന്ന് സിപിഎമ്മിനും സിപിഐക്കും വെവ്വേറെ സ്ഥാനാര്‍ഥികള്‍ മത്സരത്തിന്. സിപിഎം പ്രതിനിധിയായി കദീജ കാസിം, സിപിഐയുടെ പ്രതിനിധി ഷമീറ സലീം എന്നിവരാണ് ഒരു മുന്നണിയില്‍ നിന്ന് വെവ്വേറെ മത്സരിച്ചത്. ധനകാര്യം, വികസനം, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റികളിലേക്ക് യുഡിഎഫ് പ്രതിനിധികളായി വിജയിച്ച വനിതകള്‍ ഒരാള്‍ വൈസ് പ്രസിഡന്റ്, മറ്റു രണ്ട് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായി. ക്ഷേമകാര്യം വനിതാ സംവരണമാണ്.യുഡിഎഫിന് വനിതാ പ്രതിനിധിത്യം ഇല്ലാതെ വന്നതോടെയാണ് യുഡിഎഫ് സിപിഐയെ പിന്തുണച്ചത്. ബിജെപിയുടെ ഏക അംഗം തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നിന്നു.
സിപിഎമ്മും സിപിഐയും തമ്മിലുള്ള ഭിന്നത നിലനില്‍ക്കെയാണ് തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിട്ടതും. തുടര്‍ന്നും കലഹം തുടരുന്ന കാഴ്ചയാണ് കരിമ്പുഴയില്‍ നടന്നത്. സ്ഥിരം സമിതി തെരഞ്ഞെടുപ്പിന് മുമ്പെ സിപിഐ നേതൃത്വം ചര്‍ച്ചക്ക് മുന്‍കൈ എടുത്ത് ശ്രമം നടത്തിയെങ്കിലും സിപിഎം നേതൃത്വം അവഗണിച്ചതയാണ് സിപിഐ പറയുന്നത്.
ചര്‍ച്ചയുടെ ആവശ്യം ഇല്ല’എന്നായിരുന്നു പ്രതികരണം.
സ്ഥിരം സമിതി തെരഞ്ഞെടുപ്പില്‍ ആര് സ്ഥാനാര്‍ത്ഥിയാകണം, ഏത് പാര്‍ട്ടിയുടെ പ്രതിനിധിയാവണം എന്നൊക്കെ സിപിഐയോട് ചര്‍ച്ച ചെയ്യാന്‍ സിപിഎം തയ്യാറല്ലെന്ന ധ്വനിയാണ് പ്രതികരണത്തില്‍ ഉള്ളതെന്നും സ്വാഭാവികമായും സ്വന്തമായി ഒരു തീരുമാനമെടുക്കാന്‍ നേതൃത്വം തയ്യാറായതായാണ് സിപിഐയുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: