മട്ടാഞ്ചേരി: ഏകയായ വയോധികയ്ക്ക് പുനരധിവാസ സഹായവുമായി സേവാ ഭാരതിയും – ശ്രീ വെങ്കടേശ സേവാ സമിതിയുമെത്തി. ചെറളായി തുണ്ടിപറമ്പിന് പടിഞ്ഞാറ് ഒഴിഞ്ഞ പറമ്പിലെ ഒറ്റ മുറിയില്‍ ഏകയായി താമസിക്കുകയായിരുന്ന പരേതനായ വാമന പ്രഭുവിന്റെ ഭാര്യ 75 കാരി വിനയഭായിക്കാണ് ഇരുവരും ചേര്‍ന്ന് പ്രാഥമിക ചികിത്സയും പുനരധിവാസവുമൊരുക്കിയത്.
ഇന്നലെ രാവിലെ കൗണ്‍സിലര്‍മാരായ പ്രിയ പ്രശാന്ത് ,രഘുറാം പൈ, ടിഡി ക്ഷേത്ര ഭരണാധികാരി ശിവകുമാര്‍ കമ്മത്ത് ,വെങ്കടേശ് ജി. പൈ എന്നിവര്‍ താമസസ്ഥലത്തെത്തി ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിലും തുടര്‍ന്ന് സേവാ സമിതിയുടെ സേവാ കേന്ദ്രത്തിലേക്കും മാറ്റി . കുട്ടികളില്ലാത്ത ഇവര്‍ വീട്ടുജോലി ചെയ്ത് ജീവിക്കുകയായിരുന്നു.
സര്‍ക്കാര്‍ പെന്‍ഷനും സമുദായ സംഘടനകളുടെ സഹായങ്ങളും ലഭിച്ചിരുന്നുവെങ്കിലും കൊറോണ വ്യാപന സ്ഥിതിയെ തുടര്‍ന്നാണ് ദുരിതത്തിലായത്. ഇവരുടെ ചികിത്സ ചെലവുകളടക്കമുള്ള പുനരധിവാസമാണ് സംഘടനകള്‍ ഏറ്റെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: