ന്യൂദല്‍ഹി: കര്‍ഷകസമരവേദിയില്‍ ഖാലിസ്ഥാന്‍ വാദികളുടെ സാന്നിധ്യമുണ്ടെന്ന കേന്ദ്രാരോപണം ശരിവെയ്ക്കുന്ന രീതിയില്‍ ഭിന്ദ്രന്‍വാലെയെ സ്തുതിക്കുന്ന പുസ്തകം വേദിയില്‍ വിതരണം ചെയ്യുന്നതായി ആരോപണം. കര്‍ഷകരുടെ സമരവേദിയില്‍ പുസ്തകം വിതരണം ചെയ്യുന്ന ചടങ്ങില്‍ ഖാലിസ്ഥാന്‍ വാദിയായ നടന് ദീപ് സിധു എത്തിയതായി പറയുന്നു.
ഖാലിസ്ഥാന്‍ വാദികള്‍ സമരത്തിന് പിന്നിലുണ്ടെന്ന കേന്ദ്രസര്‍ക്കാരിന്റെ ആരോപണത്തെ കര്‍ഷകര്‍ ശക്തമായി എതിര്‍ത്തിരുന്നു. ഖാലിസ്ഥാന്‍ വാദികളും സംഘടനകളും അവരുടെ സാന്നിധ്യം ഉറപ്പിക്കാന്‍ കര്‍ഷകരുടെ സമരവേദിയെ ഉപയോഗിക്കുന്നുവെന്ന ആരോപണം ഇ്പ്പോഴും ശക്തമാണ്. അതിനിടെയാണ് ആരോപണത്തെ ശരിവെക്കുന്ന രീതിയില്‍ പുസ്തകവിതരണത്തിലെ നടന് ദീപ് സിധുവിന്റെ സാന്നിധ്യം.
ഇന്ത്യയില്‍ ഖാലിസ്ഥാന്‍ എന്ന സ്വതന്ത്രരാജ്യം വേണമെന്ന വാദമുയര്‍ത്തിയ ഭിന്ദ്രന്‍വാല എന്ന ഭീകരനെ സ്തുതിക്കുന്ന ഷഹീദ് ഇ-ഖലിസ്ഥാന്‍ എന്ന പുസ്തകമാണ് കര്‍ഷകസമരവേദിയില്‍ വിതരണം ചെയ്തത്. പുസ്തകവിതരണച്ചടങ്ങില്‍ പഞ്ചാബില്‍ നിന്നുള്ള ഒരു പിടിതാരങ്ങളും പങ്കെടുത്തതായി പറയുന്നുണ്ട്. ചടങ്ങില്‍ നടന് ദീപ് സിധുവിനും സുഖ്പ്രീത് സിംഗിനും പുസ്തകത്തിന്റെ കോപ്പികള്‍ സമ്മാനിച്ചതായും പറയുന്നു.ഖാലിസ്ഥാന്‍ പ്രവണതകള്‍ കര്‍ഷകസമരത്തെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നതായി നേരത്തെ ലുധിയാനയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി രവ്നീത് ഭിട്ടു ആരോപിച്ചിരുന്നു.
പഞ്ചാബി ഗായകന് പ്രീത് ഹര്‍പലിന്റെ ഒരു വീഡിയോയും ഇപ്പോള്‍ വൈറലായി പ്രചരിക്കുന്നുണ്ട്. ഖാലിസ്ഥാന്‍ വാദികളായ പ്രധാനമന്ത്രിമാര്‍ക്ക് എന്ത് സംഭവിച്ചുവെന്ന് ചരിത്രം പറയുന്നതിനാല്‍ പ്രധാനമന്ത്രി മോദി ഖാലിസ്ഥാനികളോട് ഇടയേണ്ട എന്ന രീതിയിലുള്ള സന്ദേശമുള്ള വീഡിയോയാണ് വൈറലായിരിക്കുന്നത്. സിഖ് യൂത്ത് ഫെഡറേഷന് ഭിന്ദ്രന്‍വാലെയും ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.
വനിതാ പത്രപ്രവര്‍ത്തകരെ സമരക്കാര്‍ ലൈംഗികമായി ആക്രമിക്കുന്നു എന്ന് തുടങ്ങി ഖാലിസ്ഥാനികളുടെ നുഴഞ്ഞുകയറ്റം വരെ സമരത്തിനും സമരക്കാര്‍ക്കും എതിരെ ഒട്ടേറെ ആരോപണങ്ങള്‍ നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: