കൊല്ലം: പോരാട്ടം ബാക്കിയാക്കി ബിജു ബി തുഷാര യാത്രയായി. കഴിഞ്ഞ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ അമ്മന്‍നട ഡിവിഷനിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു. അയത്തില്‍ ജി വി നഗര്‍ 24 എ തുഷാരയില്‍ പരേതനായ ബാഹുലേയന്റെയും ശശീന്ദ്രയുടെയും മകനായ ബിജു (45 )വാണ് വ്യാഴാഴ്ച രാത്രിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.
ബിജെപി വ്യവസായ സെല്‍ ജില്ലാ കണ്‍വീനര്‍ ആയിരുന്നു. പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം ഏറ്റെടുത്ത് മത്സരരംഗത്ത് ഇറങ്ങുമ്പോള്‍ സഹപ്രവര്‍ത്തകര്‍ക്ക് പോലും അറിയില്ലായിരുന്നു ബിജു രോഗത്തോടുള്ള പോരാട്ടത്തിലായിരുന്നു എന്ന്. ഇരുമുന്നണികളും തെരഞ്ഞെടുപ്പ് രംഗത്ത് ബഹുദൂരം മുന്നില്‍ നില്‍ക്കുമ്പോഴായിരുന്നു ബിജു മത്സരത്തിന് എത്തുന്നത്. വിശ്രമമില്ലാതെ ചിട്ടയായ പ്രവര്‍ത്തനം ദിവസങ്ങള്‍ കൊണ്ട് ബിജെപിയെ മുന്നില്‍ എത്തിച്ചു. ഫലം വന്നപ്പോള്‍ യുഡിഎഫിനെ പിന്നിലാക്കി 803 വോട്ടുമായി ബിജെപിയെ രണ്ടാം സ്ഥാനത്ത് എത്തിച്ചു. നാട്ടിലെ സാമൂഹിക സാംസ്കാരിക മേഖലയില്‍ സജീവ സാന്നിധ്യമായിരുന്നു. പട്ടത്താനം ശാഖ സ്വയംസേവകനായിരുന്ന ബിജു ബിജെപി വടക്കേവിള മേഖല പ്രസിഡന്റ്, കര്‍ഷകമോര്‍ച്ച ഇരവിപുരം മണ്ഡലം ജനറല്‍ സെക്രട്ടറി എന്നി ചുമതലകള്‍ വഹിച്ചിച്ചുണ്ട്. നാട്ടിലെ സാമൂഹിക സാംസ്കാരിക മേഖലയില്‍ സജീവ സാന്നിധ്യമായിരുന്നു. യൂസ്ഡ് വാഹനങ്ങള്‍ വില്‍ക്കുന്ന ഗെയ്ന്‍ ആട്ടോമൊബൈല്‍ എന്ന സ്ഥാപനം സുഹൃത്തുമായി ചേര്‍ന്നു നടത്തുകയായിരുന്നു. ഭാര്യ: ഷീജ.എസ്. മക്കള്‍: ബിന്ഷ്, ജിന്‍ഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: