ന്യൂദല്‍ഹി: നിയമങ്ങള്‍ അനുസരിക്കാന്‍ തയ്യാറല്ലെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബ്രിസ്ബനിലേക്ക് വരേണ്ടതില്ലെന്ന ക്വീന്‍സ്ലന്‍ഡ് ആരോഗ്യ മന്ത്രി റോസ് ബേറ്റ്സിന്റെ പ്രഖ്യപാനത്തില്‍ ബിസിസിഐ അതൃപ്തി രേഖപ്പെടുത്തി. നാലാം ടെസ്റ്റിനായി ബ്രിസ്ബനില്‍ എത്തുന്ന ഇന്ത്യന്‍ ടീം 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്ന ക്വീന്‍സ്ലന്‍ഡ് സര്‍ക്കാരിന്റെ നിര്‍ദേശത്തെ ബിസിസിഐ എതിര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് റോസ് ബേറ്റ്സ്് വിവാദ പരാമര്‍ശം നടത്തിയത്.
മന്ത്രിയുടെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ നാലാം ടെസ്റ്റ് ബഹിഷ്കരിക്കുന്ന കാര്യം ബിസിസിഐ പരിഗണിച്ചുവരികയാണ്. സിഡ്നിയിലെ മൂന്നാം ടെസ്റ്റോടെ പരമ്പര അവസാനിപ്പിക്കാനാണ് ആലോചന.
അതേസമയം ,നാലാം ക്രിക്കറ്റ് ടെസ്റ്റ്വേദി ബ്രിസ്ബനില്‍ നിന്ന് മാറ്റണമെന്ന്് ഇന്ത്യന്‍ ക്രിക്കറ്റ്് കണ്ട്രോള് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടില്ലെന്ന്് ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ് എക്സിക്യൂട്ടീവ് നിക്ക് ഹോക്ലി പറഞ്ഞു.
നേരത്തെ നിശ്ചയിച്ചതുപോലെ ഇരു ടീമുകളും ബ്രിസ്ബനില്‍ കളിക്കും.മൂന്നാം ടെസ്റ്റ്് വ്യാഴാഴ്ച സിഡ്നിയില്‍ ആരംഭിക്കും. നാലാം ടെസ്റ്റ് പതിനഞ്ചിന് ബ്രിസ്ബനില്‍ തുടങ്ങും.
ഓസ്ട്രേലിയന്‍ മാധ്യമങ്ങളാണ് നാലാം ടെസ്റ്റ് അനിശ്ചിതത്തിലായെന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വീന്‍സ് ലന്‍ഡിലെ കര്‍ശന നിയമങ്ങളെ തുടര്‍ന്ന് ഇന്ത്യന്‍ ടീം ബ്രിസ്ബനിലേക്ക് പോകില്ലെന്നും സിഡ്നിയില്‍ തന്നെ നാലാം ടെസ്റ്റ് കളിക്കാനാണ് അവര്ക്ക്് താല്‍പ്പര്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സിഡ്നിയില്‍ കൊറോണ കേസുകള്‍ കൂടിയ സാഹചര്യത്തില്‍ മൂന്നാം ടെസ്റ്റില്‍ കാണികളുടെ എണ്ണം കുറച്ചു. സിഡ്നി സ്റ്റേഡിയത്തില്‍ അമ്പത് ശതമാനം കാണികള്‍ക്കാണ് മത്സരം കാണാന്‍ അനുമതി നല്‍കിയിരുന്നത്. ഇത് ഇരുപത്തിയഞ്ച് ശതമാനമായി കുറച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: