പാലക്കാട്: അട്ടപ്പാടി ഊരിലെത്തി ഒരു ദിവസം വനവാസികള്‍ക്കൊപ്പം ചിലവഴിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്. അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ ബിജെപി അംഗമായ സുനിലിനൊപ്പം കേന്ദ്രമന്ത്രി വിവിധ ഊരുകളില്‍ എത്തിയത്. ഊരിലെത്തിയ മുരളീധരനെ പരമ്പരാഗത രീതിയില്‍ ആരതി ഉഴിഞ്ഞ് വനവാസി അമ്മമാരാണ് സ്വീകരിച്ചത്. കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനം തങ്ങള്‍ക്ക് കിട്ടിയ അംഗീകാരമാണെന്ന് വനവാസികള്‍ പറഞ്ഞു. വനവാസി കുടുംബത്തിലെ കുട്ടിയുടെ പേരിടല്‍ കര്‍മവും മന്ത്രി നടത്തി. തുടര്‍ന്ന് അദേഹം ഊരിലെ വീട്ടില്‍ നിന്നുമാണ് ഉച്ചഭക്ഷണം കഴിച്ചത്.
ബിജെപി പഞ്ചായത്ത് അംഗം മണിയുടെ കുഞ്ഞിന്റെ പേരിടലാണ് അമ്പന്നൂരില് വച്ച് കേന്ദ്രമന്ത്രി നടത്തിയത്. നിരവധി പ്രശ്നങ്ങളാണ് അട്ടപ്പാടിയിലെ ആദിവാസി ജനസമൂഹം അനുഭവിക്കുന്നതെന്ന് അദേഹം പറഞ്ഞു. കാര്‍ഷിക വൃത്തി പ്രധാന ഉപജീവന മാര്‍ഗ്ഗമായിട്ടും പ്രധാനമന്ത്രി കിസാന്‍ സമ്മാന നിധിയില്‍ ഉള്‍പ്പെടാതെ പോയ നിരവധി കുടുംബങ്ങളാണ് ഇവിടെ ഉള്ളത്. പ്രധാന മന്ത്രി ഭവന പദ്ധതി ഉള്‍പ്പെടെയുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആകാന്‍ അര്‍ഹതയുണ്ടായിട്ടും അടിസ്ഥാന വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുന്നവരെ ഒഴിവാക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടു.
ഇതെല്ലാം പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വി. മുരളീധരന് പറഞ്ഞു. അഗളി അടക്കം അട്ടപ്പാടിയിലെ വിവിധ മേഖലകളില്‍ മികച്ച നേട്ടമാണ് ബിജെപി തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയത്. ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നുവെന്നും അദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് ഇ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ളവരും ഊരു സന്ദര്‍ശനത്തില്‍ മന്ത്രിയുടെ ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: