കൊച്ചി : സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാന്‍ തടസ്സങ്ങളൊന്നുമില്ലെന്ന് നിയമോപദേശം. ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസിന് ലഭിച്ച നിയമോപദേശത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സ്വപ്നയും, സരിത്തും അന്വേഷണ സംഘത്തിന് മുമ്പാകെ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്യാനായി ഒരുങ്ങിയത്.
എന്നാല്‍ നിയമസഭാ സമ്മേളനത്തെ ബാധിക്കാത്ത വിധത്തില്‍ ചോദ്യം ചെയ്യാനും നിര്‍ദ്ദേശമുണ്ട്. അതിനാല്‍ സമ്മേളനം കഴിയുന്നത് വരെ കാത്തിരിക്കാനും കസ്റ്റംസ് ആലോചിക്കുന്നുണ്ട്. സ്പീക്കര്‍ക്ക് ഭരണഘടനാ പദവിയുള്ളതിനാല്‍ എല്ല നടപടിക്രമങ്ങളും പാലിക്കേണ്ടതായുണ്ട്. അതിനാല്‍ ഉന്നത ഉദ്യോഗസ്ഥന് തന്നെ സമന്‍സ് നല്‍കണം.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയുന്ന സൗകര്യപ്രദമായ തിയതി സ്പീക്കര്‍ക്ക് അറിയിക്കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച സമന്‍സ് അയയ്ക്കുമെന്നും സൂചനയുണ്ട്. നിയമസഭാ സമ്മേളനം കഴിയുന്നത് വരെ കാത്തിരിക്കാനാണ് കസ്റ്റംസിന്റെ നീക്കം. സ്പീക്കറുടെ ഭരണഘടനാ പദവി ആയതിനാല്‍ എല്ലാ നടപടി ക്രമങ്ങളും പാലിച്ചു വേണം മുന്നോട്ട് പോകാനെന്നും നിര്‍ദ്ദേശമുണ്ട്.
മജിസ്ട്രേറ്റിന് സ്വപ്ന സുരേഷും സരിത്തും നല്കിയ രഹസ്യ മൊഴിയില്‍ സ്പീക്കറിനെ കുറിച്ച് പ്രതിപാദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് യുഎഇ കോണ്‍സുലേറ്റിലെ ഡ്രൈവര്‍മാരേയും ചോദ്യം ചെയ്യും. തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടിസ് നല്കി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: