കൊല്ലം: വിശ്വഹിന്ദുപരിഷത്ത് മഹാനഗര്‍ കാര്യാലയ സമര്‍പ്പണം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി മിലിന്ദ് പരാണ്ഡെ നിര്‍വഹിച്ചു. കാങ്കത്തുമുക്കിലെ കൈതവാരം ഭാഗത്താണ് കാര്യാലയം. പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് കെ.വി. രാജഗോപാലന്‍നായര്‍ അധ്യക്ഷനായി.
ക്ഷേത്രീയ സെക്രട്ടറി പി.എന്‍. നാഗരാജു, സംസ്ഥാന വൈസ് പ്രസിഡന്റ് വരവിള വാസുദേവന്‍നായര്‍, ജനറല്‍സെക്രട്ടറി ബി.ആര്. രാജശേഖരന്, സംസ്ഥാന സെക്രട്ടറി ഗിരീഷ്, ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണന്, ആര്‍എസ്എസ് കൊല്ലം വിഭാഗ് കാര്യവാഹ് വി. മുരളീധരന്, ജില്ലാ സംഘചാലക് ആര്. ഗോപാലകൃഷ്ണന്, രുക്മിണിയമ്മ, ഷീല നളിനാക്ഷന്, ആര്. രാധാകൃഷ്ണന്, ചേരിയില്‍ രവികുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ആനന്ദവല്ലീശ്വരം വിനായക കണ്വന്ഷന് ഹാളില്‍ മിലിന്ദ് പരാണ്ഡെ പങ്കെടുത്ത് പ്രമുഖരുടെ യോഗവും സംഘടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: