കൊല്ലം: കൊല്ലം ജില്ലയിലെ ബിജെപിയുടെ മുതിർന്ന നേതാവ് മഠത്തിൽ ശശി (58) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തിന് ചികിൽസയിലായിരുന്നു. സംസ്കാരം ഡിസംബർ 31 ന് നാളെ പകൽ 10 മണി കഴിഞ്ഞ് കൊട്ടാരക്കര പള്ളിക്കൽ കിഴക്കുള്ള വീട്ടുവളപ്പിൽ നടക്കും.
1980 ൽ ബിജെപിയിൽ അംഗത്വം എടുത്ത മoത്തിൽ ശശി കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ ആദ്യകാല ബിജെപി സംഘടനാ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് സജീവ രാഷ്ട്രീയത്തിൽ എത്തുന്നത്. കൊട്ടാരക്കര നിയോജക മണ്ഡലത്തിലും കൊല്ലം ജില്ലയിലും യുവമോർച്ചയുടെ പ്രധാന ചുമതലക്കാരിൽ ഒരാളായി തുടക്കം കുറിച്ച അദ്ദേഹം ബിജെപി കൊട്ടാരക്കര മണ്ഡലം സെക്രട്ടറി, വൈസ് പ്രസിഡന്റ്, കൊല്ലം ജില്ല സെക്രട്ടറി, വൈസ് പ്രസിഡന്റ്, സംസ്ഥാന കൗൺസിൽ അംഗം, പട്ടികജാതി മോർച്ച ജില്ലാ ജന.സെക്രട്ടറി, ജില്ലാ പ്രസിഡൻറ്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ വഹിച്ചിരുന്നു. അവിവാഹിതനാണ്.
പട്ടികജാതി പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങളിലും സാംബവ മഹാസഭയുമായി ബന്ധപ്പെട്ട സമുദായ പ്രവർത്തനങ്ങളിലും സജീവസാന്നിധ്യമായിരുന്നു. 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നെടുവത്തൂർ നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മൽസരിച്ചിരുന്നു. 2000-2003 ൽ കൊല്ലം ജില്ല ടെലികോം ഉപദേശക സമിതി അംഗമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: