ന്യൂദല്‍ഹി: ജന്മഭൂമി ഗ്രൂപ്പില്‍ നിന്നുള്ള പുതിയ പ്രസിദ്ധീകരണമായ ബിസിനസ് വോയ്സ് മാസികയുടെ പ്രകാശനം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി നിര്‍വഹിച്ചു. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ് സിഒഒ വേണുഗോപാല്‍ ആദ്യ പതിപ്പ് ഏറ്റുവാങ്ങി. ആഷിഷ് പി കുമാര്‍ സന്നിഹിതനായിരുന്നു.
സംരംഭകത്വത്തെ ജനാധിപത്യവല്‍ക്കരിക്കുന്ന ഒരു വേറിട്ട സാമ്പത്തിക പ്രസിദ്ധീകരണമാകും ബിസിനസ് വോയ്സെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. എല്ലാ തലങ്ങളിലുമുള്ള തദ്ദേശീയരായ സംരംഭകരുടെ പ്രചോദിപ്പിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ചയാക്കി രാജ്യത്തിന്റെ സാമ്പത്തിക പരിവര്‍ത്തനത്തില്‍ പ്രധാന പങ്കുവഹിക്കാന്‍ പ്രസിദ്ധീകരണത്തിന് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
നിക്ഷേപകരുടെ ഏറ്റവും പ്രിയപ്പെട്ട ഇടമായി ഭാരതം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്, പ്രത്യേകിച്ചും തങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനായി പുതിയ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ തേടുന്ന രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം. നിലവിലെ ആഗോള സാമ്പത്തിക സാഹചര്യം ഇന്ത്യന്‍ വ്യവസായ മേഖലയ്ക്ക് മുമ്പെങ്ങുമില്ലാത്ത തരത്തില്‍ സുവര്‍ണ അവസരമാണ് നല്‍കുന്നത്. ഇത് തിരിച്ചറിഞ്ഞ് തങ്ങളുടെ സാങ്കേതികവിദ്യ അവര്‍ അടിയന്തരമായി നവീകരിക്കേണ്ടതുണ്ട്.
ഗവേഷണ വികസനപ്രവര്‍ത്തനങ്ങളിലൂടെയും ഇന്നവേഷനിലൂടെയുമാകണം അത് സാധ്യമാക്കേണ്ടത്. സംയുക്ത സംരംഭങ്ങളിലൂടെ വിദേശ മൂലധനം എത്തിക്കാന്‍ ഇന്ത്യന്‍ ബിസിനസുകള്‍ ശ്രമിക്കണം.
കോവിഡ് മഹാമാരിക്കിടയിലും ഓരോ അവസരവും പരമാവധി ഉപയോഗപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഷ്കരണ അജണ്ട ശക്തമായി നടപ്പാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്
ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി, സ്വാശ്രയ ഭാരതം എല്ലാ തലങ്ങളിലും സാധ്യമാക്കാനുള്ള പാതയിലൂടെയാണ് നാം സഞ്ചരിക്കുന്നത്. തദ്ദേശീയ സംരംഭങ്ങള്‍ക്കായി ശബ്ദമുയര്ത്തുകയെന്നതാണ് അതിന്റെ കാതല്‍. അടിസ്ഥാനസൗകര്യവികസനത്തിനും വലിയ പ്രാധാന്യം നല്‍കിയാണ് എന്‍ഡിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനം.
22 ഹരിത ഹൈവേകളാണ് പണിപ്പുരയിലുള്ളത്. ദേശീയപാതകളോട് അനുബന്ധിച്ച് വ്യവസായ ക്ലസ്റ്ററുകള്‍ തുടങ്ങുന്ന പ്രക്രിയയും പുരോഗമിക്കുന്നുണ്ട്. മെട്രോപൊളിറ്റന്‍ നഗരങ്ങളിലെ ഞെരുക്കം ഒഴിവാക്കി ഇതുവരെ സ്പര്‍ശിക്കാത്ത മേഖലകളെ വികസിപ്പിക്കുകയുമാണ് ഉദ്ദേശ്യം. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ(എംഎസ്എംഇ) ഉന്നമിട്ടാണിത്. കയറ്റുമതി പ്രോല്‍സാഹിപ്പിക്കുന്നതിനും ഇറക്കുമതി കുറയ്ക്കുന്നതിനും വലിയ പങ്കുവഹിക്കുന്ന മേഖലയാണ് എംഎസ്എംഇ.
കോവിഡ് മഹാമാരിക്കിടയിലും ഓരോ അവസരവും പരമാവധി ഉപയോഗപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഷ്കരണ അജണ്ട ശക്തമായി നടപ്പാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. പുതിയ ഇന്ത്യയെ സൃഷ്ടിക്കുകയെന്ന പ്രതിബദ്ധതയുടെ ഭാഗമാണത്. സമൂഹത്തിലെ എല്ലാ വിഭാഗത്തിലുള്ളവര്‍ക്കും വളരാന്‍ തുല്യ അവസരം ലഭിക്കുന്ന കൂടുതല്‍ തുറന്ന സാമ്പത്തിക, സാമൂഹ്യ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുകയെന്നതാണ് ഉദ്ദേശ്യം.
ഇത്തരമൊരു സാഹചര്യത്തില്‍ മലയാളത്തിലെ പ്രമുഖ ദിനപത്രങ്ങളിലൊന്നായ ജന്മഭൂമി ഗ്രൂപ്പ് ഒരു സമ്പൂര്‍ണ ബിസിനസ് മാസിക പുറത്തിറക്കുന്നത് വളരെയധികം സന്തോഷം നല്കുന്ന കാര്യമാണ്. ലോകം മുഴുവനുമുള്ള മലയാളി വായനക്കാര്‍ക്ക് ഉന്നത ഗുണനിലവാരത്തിലുള്ള ബിസിനസ് വാര്‍ത്തകളും പുതിയ ആശയങ്ങളും ലഭ്യമാക്കാനുള്ള ഈ മാധ്യമത്തിന്റെ ശ്രമം അഭിനന്ദനീയമാണ്.പുതിയ സംരംഭവുമായി എത്തിയതിന് ജന്മഭൂമിക്ക് മന്ത്രി അഭിനന്ദനം നേര്‍ന്നു. സംരംഭകരുടെ യഥാര്‍ത്ഥ ശബ്ദമാകാന്‍ ബിസിനസ് വോയ്സിന് നിതിന്‍ ഗഡ്കരി ആശംസകളും നേര്‍ന്നു.
സംരംഭകത്വ, സാമ്പത്തിക, വ്യാവസായിക വാര്‍ത്തകള്‍ വായനക്കാരിലേക്ക് അതിവേഗം, സമഗ്രതയോടെ എത്തിക്കുന്നതിനായാണ് ബിസിനസ് വോയ്സ് മാസിക. കേരളം ബിസിനസ്സ് സൗഹൃദമോ എന്ന വിഷയമാണ് ആദ്യ ലക്കത്തില്‍ ചിര്‍ച്ച ചെയ്യുന്നത്. കേന്ദ്ര മന്ത്രി വി മുരളീധരന്, സംസ്ഥാന മന്ത്രി ഇ പി ജയരാജന്, എം എ യുസഫലി , സി ബാലഗോപാല്‍, മുരളി തുമ്മാരക്കുടി, ജി വിജയരാഘവന്, സജീവ് നായര്‍, ബീന കണ്ണന്, ജോയ് ആലുക്കാസ് തുടങ്ങി പ്രമുഖരുടെ ലേഖനങ്ങള്‍ ആദ്യ പതിപ്പിലുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: