തിരുവനന്തപുരം: ആറ്റിങ്ങള്‍ നഗരസഭയില്‍ അധ്യക്ഷ സ്ഥാനത്തേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി കൗണ്‍സിലറെ പുറത്താക്കി. കൗണ്‍സിലര്‍ എത്തിയത് വൈകിയാണെന്ന് യുഡിഎഫ്, എല്‍ഡിഎഫ് അംഗങ്ങള്‍ പരാതി ഉന്നയിച്ചതോടെയാണ് ബിജെപി അംഗം സുജിയെ വരണാധികാരി പുറത്താക്കിയത്. ഇതോടെ ബിജെപി അംഗങ്ങള്‍ ബഹളവുമായി രംഗത്തെത്തി.
ബിജെപിക്ക് നഗരസഭയില്‍ ഏഴ് സീറ്റാണുള്ളത്. 15 സീറ്റുള്ള സിപിഎമ്മിലെ എസ്.കുമാരിയാണ് നഗസഭാ അധ്യക്ഷ. മുന്ന് സീറ്റുകള്‍ സിപിഐക്കുണ്ട്. യുഡിഎഫിന് ആറ് സീറ്റ് മാത്രമാണുള്ളത്. ഇത് രണ്ടാം തവണയാണ് കുമാരി അധ്യക്ഷയാകുന്നത്. സിപിഎമ്മിന്റെ തുളസീധരന്‍ പിള്ളയാണ് ഉപാധ്യക്ഷന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: