ഇംഫാല്‍: വിവിധ പദ്ധതികളുടെ ശിലാസ്ഥാപനത്തിനായി മണിപ്പൂരിലെ ഇംഫാലില്‍ എത്തിയ കേന്ദ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ലഭിച്ചത് വലിയ സ്വീകരണം. മുഖ്യമന്ത്രി എന്‍ ബിരെന്‍ സിംഗ്, കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് എന്നിവര്‍ ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഒരുപാടുകാലം വടക്കുകിഴക്ക് ഭരിച്ച കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്ന് ഇംഫാലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അമിത് ഷാ പറഞ്ഞു. തീവ്രവാദി സംഘടനകളുമായി അവര്‍ ചര്‍ച്ച നടത്തിയില്ല. ആളുകള്‍ മരിക്കുകയും വികസനം തടസപ്പെടുകയുമായിരുന്നു.
അവര്‍ വികസനത്തിന്റെ പേരില്‍ ഭൂമിപൂജ മാത്രം നടത്തി. തങ്ങള്‍ ആ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തുവെന്നും അമിത് ഷാ പറഞ്ഞു. ഇംഫാലില്‍ എത്തിയ അദ്ദേഹത്തെ വഴിയരികില്‍ നിരയായി കാത്തുനിന്ന് ആളുകള്‍ അഭിവാദ്യം ചെയ്യുന്ന വീഡിയോ ഇതിനിടെ പുറത്തുവന്നു. ചില ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി പതാക വീശിക്കാണിക്കുന്നതും കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: