ഇടുക്കി: വാഗമണ്ണില്‍ നിശാ പാര്‍ട്ടിയില്‍ ലഹരിയിലെത്തിച്ചത് ബാംഗ്ലൂരില്‍ നിന്നും മണാലിയില്‍ നിന്നുമെന്ന് വിവരം. തൊടുപുഴ സ്വദേശി അജ്മലാണ് പാര്‍ട്ടിക്ക് വേണ്ട ലഹരി എത്തിച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
അജ്മല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മണാലിയില്‍ പോയിരുന്നു. ഇവിടെ നിന്നാണ് ചരസ് എത്തിച്ചതെന്നാണ് കരുതുന്നത്. മണാലിയില്‍ നിന്ന് ബാംഗ്ലൂരെത്തിയ അജ്മല്‍ എല്‍എസ്ഡി സ്റ്റാമ്പും എംഡിഎംഎയും ഇവിടെ നിന്ന് കൊണ്ടുവന്നു. ലഹരി വസ്തുക്കള്‍ എറണാകുളത്തെ ഫ്ളാറ്റില്‍ സൂക്ഷിച്ച ശേഷം പാര്‍ട്ടി ദിവസം വാഗമണ്ണില്‍ എത്തിക്കുകയായിരുന്നു. ആഭ്യന്തര വിപണിയില്‍ ഒരു ഗ്രാമിന് 7500 രൂപയോളം വിലയുള്ള എംഡിഎംഎ 60 ഗ്രാമാണ് വാഗമണ്ണില്‍ നിന്ന് പിടിച്ചെടുത്തത്.
തൊടുപുഴ ജ്യോതി സൂപ്പര്‍ ബസാറില്‍ എഡ്യൂവേള്‍ഡ് എന്ന സ്ഥാപനം നടത്തുന്ന അജ്മല്‍ നേരത്തെ മുതല്‍ എക്സൈസിന്റെ നോട്ടപുള്ളിയായിരുന്നു. ആഡംബര വാഹനങ്ങളില്‍ നടക്കുന്ന ഇടുക്കിയിലെ പ്രധാന ലഹരി ഇടപാടുകാരിലൊരാളാണെന്നാണ് നിഗമനം. അജ്മലിന്റെ കണ്ണികളെക്കുറിച്ച് എക്സൈസ് ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസും ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആഡംബര വാഹനങ്ങള്‍ മാറി മാറി സഞ്ചരിച്ചിരുന്ന പ്രതി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപകമായി മയക്ക് മരുന്ന് വിറ്റിരുന്നതായാണ് ലഭിക്കുന്ന വിവരം.
പിടിയിലായവരുടെ മയക്കുമരുന്ന് ഉപയോഗത്തിന്റെ അളവ് അറിയാന്‍ മൂത്രം, രക്തസാമ്പിളുകള്‍ പരിശോധിക്കും. ഇവരുടെ മൊബൈല്‍ ഫോണും പിടിച്ചെടുത്ത മറ്റ് രേഖകളും പരിശോധിച്ചു വരികയാണ്. ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് വാഗമണ്‍ വട്ടപ്പതാലില്‍ സിപിഐ നേതാവായ ഷാജി കുറ്റിക്കാടിന്റെ ഉടമസ്ഥതയിലുള്ള ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ പോലീസ് റെയ്ഡ് നടത്തിയത്.
ഒരു സ്ത്രീയടക്കം ഒമ്പത് പേരാണ് അറസ്റ്റിലായത്. മൂന്ന് പേരുടെ പിറന്നാള്‍ ആഘോഷത്തിന്റെ മറവില്‍ ടെലഗ്രാം വഴി സംഘടിപ്പിച്ച പാര്‍ട്ടിയില്‍ 24 സ്ത്രീകളടക്കം 59 പേരാണ് പങ്കെടുത്തത്. അറസ്റ്റിലായ സല്മാന്, നബീല്‍ എന്നിവരാണ് ലഹരിപാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയിരുന്നത്. അതേ സമയം റിമാന്‍ഡിലായ 9 പ്രതികളുടെ കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: