ഇരിട്ടി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ഇരു മുന്നണികളും എസ്ഡിപിഐ, ജമായത്തെ ഇസ്ലാമി മുതലായ രാജ്യവിരുദ്ധ ശക്തികളുമായി കൈകോര്‍ത്തെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ് പറഞ്ഞു. ഇരിട്ടി നഗരസഭയടക്കം പേരാവൂര്‍ നിയോജകമണ്ഡലത്തിലെ ബിജെപിയുടെ വിജയിച്ച ജനപ്രതിനിധികളുമായി ബിജെപി പ്രവര്‍ത്തകര്‍ ഇരിട്ടിയില്‍ നടത്തിയ വിജയാഹ്ലാദ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിക്ക് വോട്ടു ചെയ്തവര്‍ യഥാര്‍ത്ഥ ജനാധിപപത്യ വിശ്വാസികളാണെന്നും മുഴുവന്‍ സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടാലും ഇത്തരം രാജ്യദ്രോഹികളുടെ വോട്ട് ബിജെപി ഒരിക്കലും വാങ്ങില്ലെന്നും ഹരിദാസ് പറഞ്ഞു. വിജയിച്ച ജനപ്രതിനിധികള്‍ക്ക് അഭിനന്ദനമറിയിച്ച അദ്ദേഹം ബിജെപിക്ക് വോട്ടുചെയ്ത എല്ലാ വോട്ടര്‍മാര്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.ആര്. സുരേഷ് അദ്ധ്യക്ഷത വഹിച്ചു.
കീഴൂരില്‍ നിന്നും ആരംഭിച്ച റാലി ഇരിട്ടി നഗരംചുറ്റി പഴയ സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. നേതാക്കളായ വി.വി. ചന്ദ്രന്, പി.എം. രവീന്ദ്രന്, കൂട്ട ജയപ്രകാശ്, സത്യന് കൊമ്മേരി, എം. ഹരിഹരന്, സുജേഷ് പാലക്കല്‍, സി. രൂപേഷ് എന്നിവര്‍ റാലിക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക: