ന്യൂദല്‍ഹി: ജനിതകമാറ്റം വന്ന വൈറസ് രാജ്യത്ത് എത്തിയതായി ആശങ്ക. ലണ്ടനില്‍നിന്ന് ഇന്നലെ രാത്രി എത്തിയ വിമാനത്തിലെ 5 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. യാത്രക്കാരും ക്യാബിന് ക്രൂവും അടക്കം 266 പേരെ വിമാനത്താവളത്തില്‍ തന്നെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ബ്രിട്ടനില്‍ ജനിതകമാറ്റം വന്ന വൈറസ് വഴി കോവിഡ് വ്യാപനം ശക്തമാണ്. ഇതേത്തുടര്‍ന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ സാംപിള്‍ നാഷനല്‍ സെന്റര്‍ ഡിസീസ് കണ്ട്രോള് വിശദ പരിശോധനയ്ക്ക് വിധേയമാക്കും. ജനിതക മാറ്റം സംഭവിച്ച വൈറസ് അതിേവഗം പടര്‍ന്നു പിടിക്കുന്നതിനാല്‍ ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ബ്രിട്ടനിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും ഇന്ത്യ നിര്‍ത്തിലാക്കിയിരുന്നു.
യുകെയില്‍ അതിവേഗം പടരുന്ന ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയതോടെ യൂറോപ്യന്‍ രാജ്യങ്ങള്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അയര്‍ലന്‍ഡ്, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലന്‍ഡ്സ്, ബെല്‍ജിയം എന്നീ രാജ്യങ്ങളെല്ലാം യുകെയില്‍ നിന്നുള്ള വിമാനസര്‍വീസ് നിര്‍ത്തിവച്ചിരിക്കുന്നത്.
യുകെയിലെ സാഹചര്യം നിരീക്ഷിച്ചു വരുകയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ജനുവരി ഒന്നുവരെ യുകെയില്‍ നിന്നുള്ള എല്ലാ യാത്രാ വിമാനങ്ങളും നിരോധിച്ചതായി നെതര്‍ലന്‍ഡ്സ് അറിയിച്ചു. ചരക്കു ലോറികള്‍ ഉള്‍പ്പെടെ യുകെയിലേക്കുള്ള എല്ലാ സര്‍വീസുകളും ഞായറാഴ്ച അര്‍ധരാത്രി മുതല്‍ 48 മണിക്കൂര്‍ നേരത്തേക്ക് ഫ്രാന്‍സ് നിര്‍ത്തിവച്ചു. കൂടുതല്‍ രാജ്യങ്ങള്‍ വരും മണിക്കൂറുകളില്‍ സമാന നടപടിയിലേക്ക് കടക്കും.
യുകെയില്‍ കോവിഡ് ബാധിതര്‍ ഒരു കോടി കടന്നെങ്കിലും 3.05 ലക്ഷം പേരാണ് ചികിത്സയില്‍ ഉള്ളത്. വാക്സിന് ജനുവരിയില്‍ ലഭ്യമായേക്കുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ പ്രതികരണം. പഴയ വൈറസിനേക്കാള്‍ 70% അധികമാണ് പുതിയ വൈറസിന്റെ സാംക്രമിക ശേഷി. ബ്രിട്ടനില്‍നിന്ന് നേരിട്ടോ അല്ലാതയോ ഇന്ത്യയിലെത്തുന്നവര്‍ക്ക് ഇന്നലെ മുതല്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: