തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ വ്യാജവാര്‍ത്ത ചമയ്ക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ ബിജെപി മുന്‍ അധ്യക്ഷന്‍ പി.കെ കൃഷ്ണദാസ്. ബി.ജെ.പിയില്‍ വിഭാഗീയതയുണ്ടെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശരിയല്ല. ‘കൃഷ്ണദാസ് പക്ഷം’ എന്ന പേരില്‍ ഒരു പക്ഷം പാര്‍ട്ടിയില്‍ ഇല്ലെന്ന് അദേഹം വ്യക്തമാക്കി.
തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്കെതിരെ ദേശീയ നേതൃത്വത്തിന് കത്തയച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. സത്യത്തില്‍ എന്റെ അറിവിലോ സമ്മതത്തിലോ ഒരു കത്ത് ദേശീയ നേതൃത്വത്തിന് നല്‍കിയിട്ടില്ല. ഈ സംഘടനയുടെ പ്രവര്‍ത്തന ശൈലിയെ കുറിച്ച് ഒന്നും അറിയാത്തവരാണ് പക്ഷവും കക്ഷിയും ചേര്‍ത്ത് വാര്‍ത്ത മെനയുന്നത്. പാര്‍ട്ടി ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്, നല്ല മുന്നേറ്റമുണ്ടാക്കാനും സാധിച്ചിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പാണ് അടുത്ത ലക്ഷ്യം. ഇനി അധികം സമയമില്ല. ഇത്തരം വാര്‍ത്തകള്‍ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കാനുള്ള ഇടത് മാധ്യമ സിന്‍ഡിക്കറ്റിന്റെ അജണ്ടയാണ്. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തി കൂടുതല്‍ കരുത്തോടെ പാര്‍ട്ടി മുന്നോട്ടു പോകുമെന്നും പി.കെ കൃഷ്ണദാസ് വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസും മനോരമയും അടക്കമുള്ള മാധ്യമങ്ങളാണ് ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ വ്യാജവാര്‍ത്ത ചമച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: