മലപ്പുറം: കോമാലി സഖ്യത്തോട് പടപൊരുതി തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് തിളക്കമാര്‍ന്ന നേട്ടം കൊയ്ത് ബിജെപി. യുഡിഎഫ് കോട്ടകളായ നിലമ്പൂര്‍, വളാഞ്ചേരി നഗരസഭകളില്‍ ബിജെപി അക്കൗണ്ട് തുറന്നു. നിലമ്പൂര്‍ കോവിലകത്തുംമുറി രണ്ടാം വാര്‍ഡാണ് എന്‍ഡിഎ പിടിച്ചെടുത്തത്. 45 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയ നാരായണന് വിജയക്കൊടി പാറിച്ചു.
വളാഞ്ചേരി മൈലാടി വാര്‍ഡില്‍ മുന്‍ നഗരസഭാ വൈസ് ചെയര്‍മാനെ തോല്‍പ്പിച്ചാണ് എന്‍ഡിഎ സാരഥി ചാത്തങ്കാവ് ഉണ്ണികൃഷ്ണന് വിജയിച്ചത്. കോട്ടക്കല്‍ നഗരസഭയിലെ മൈത്രീനഗര്‍, നായാടിപ്പാറ വാര്‍ഡുകളില്‍ എല്‍ഡിഎഫ്-യുഡിഎഫ് പൊതുസ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തി എന്‍ഡിഎ സീറ്റ് നിലനിര്‍ത്തി. നായാടിപ്പാറ വാര്‍ഡില്‍ ഗോപിനാഥന് കോട്ടുപറമ്പില്‍ 616 വോട്ടുകളോടെയാണ് മിന്നും വിജയം കരസ്ഥമാക്കിയത്. മൈത്രി നഗറില്‍ ടി.എസ്. ജയപ്രിയനും വിജയിച്ചു.
താനൂര്‍ നഗരസഭയില്‍ ഏഴും പരപ്പനങ്ങാടിയില്‍ മൂന്നും തിരൂരില്‍ ഒരു സീറ്റും ബിജെപി നിലനിര്‍ത്തി. പൊന്നാനി നഗരസഭയില്‍ മൂന്ന് സീറ്റുകളും ബിജെപിക്ക് ലഭിച്ചു. ഗ്രാമപഞ്ചായത്തുകളിലും മിന്നുന്ന പ്രകടനമാണ് എന്‍ഡിഎ സഖ്യം കാഴ്ചവച്ചത്. നന്നമ്പ്ര, തലക്കാട്, നന്നംമുക്ക്, വട്ടംകുളം പഞ്ചായത്തുകളില്‍ ബിജെപി അക്കൗണ്ട് തുറന്നു. അങ്ങാടിപ്പുറം, ചേലേമ്പ്ര, ചെറുകാവ്, എടപ്പാള്‍, മൂര്‍ക്കനാട്, ഒഴൂര്‍, വാഴയൂര്‍ പഞ്ചായത്തുകളിലും ബിജെപി പ്രതിനിധികള്‍ വിജയിച്ചു.
മലപ്പുറം ജില്ലയിലെ 94 പഞ്ചായത്തുകളില്‍ 73ല്‍ യുഡിഎഫും 18ല്‍ എല്‍ഡിഎഫും ഭരണം പിടിച്ചു. 15 ബ്ലോക്ക് പഞ്ചായത്തുകളില്‍ പന്ത്രണ്ടിടത്തും യുഡിഎഫിനാണ് വിജയം. 32 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ 27 സീറ്റുകള്‍ യുഡിഎഫും അഞ്ച് സീറ്റുകള്‍ എല്‍ഡിഎഫും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: