തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്മാന് മാടമ്പിത്തരം കാട്ടുന്നുവെന്ന് ബിജെപി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കണ്ടൈന്‍മെന്റ് സോണ്‍ ആയ ഗുരുവായൂര്‍ ക്ഷേത്രത്തില്‍, തിരുപ്പതി ക്ഷേത്ര കമ്മറ്റി ചെയര്‍മാനെ കയറ്റി ദര്‍ശനത്തിന് സജ്ജീകരണം ഒരുക്കിയ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്മാന് മാടമ്പിത്തരമാണ് ക്ഷേത്രത്തില്‍ കാണിക്കുന്നത്.
ബിജെപി ശക്തമായി പ്രതിഷേധിക്കും എന്നറിഞ്ഞതോടെയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന് ഇടപെട്ട് ഈ നീക്കം തടഞ്ഞത്. മദ്യവ്യവസായിയായ ദേവസ്വം ബോര്‍ഡ് ചെയര്മാന് കള്ള് കച്ചവടത്തിന്റെ ലാഘവത്തോടെ ക്ഷേത്ര കാര്യങ്ങള്‍ ചെയ്യുന്നത് അപലപനീയമാണ്. ഗുരുവായൂര്‍ ക്ഷേത്രവും പരിസരവും കണ്ടൈന്‍മെന്റ് സോണ്‍ ആയിരിക്കെ തിരുപ്പതി ദേവസ്വം ചെയര്‍മാനെ എങ്ങിനെ ഗസ്റ്റായി ദര്‍ശനത്തിന് കൊണ്ടുവരാന്‍ ശ്രമിച്ചു എന്നതിന് ചെയര്മാന് ഉത്തരം പറയണം. കാലങ്ങളായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന് വരാറുള്ള നാരായണീയ ദിന ചടങ്ങ് പോലും നി
ര്‍ത്തിവെച്ച ദേവസ്വം ചെയര്‍മാനാണ് ക്ഷേത്ര ദര്‍ശനത്തിന് ഗസ്റ്റിനെ കൊണ്ടുവരാന്‍ ശ്രമിച്ചത്. ക്ഷേത്രത്തിന് വെളിയില്‍ നടക്കുന്ന നാരായണീയദിന ചടങ്ങ് എന്തുകൊണ്ട് നിര്‍ത്തിവെച്ചു എന്ന് ദേവസ്വം ചെയര്മാന് മറുപടി പറയണം. തിരുപ്പതി ചെയര്‍മാനെ വരവേല്‍ക്കാന്‍ ദേവസ്വം ഫണ്ടില്‍ നിന്ന് സ്വന്തം ഇഷ്ടപ്രകാരം സര്‍ക്കാരിനടച്ച പണം ദേവസ്വം ചെയര്മാന് തിരിച്ചടക്കണമെന്നും ഗോപാലകൃഷ്ണന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: