തൃശൂര്‍: പരാജയഭീതി പൂണ്ട സിപിഎം ജില്ലയില്‍ വ്യാപകമായി അക്രമം അഴിച്ചു വിടുകയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ. നാഗേഷ്.കുന്ദംകുളത്ത് സ്ഥാനാര്‍ഥിയെ ആക്രമിച്ചതും, ചാവക്കാടും, ഇരിഞ്ഞാലക്കുടയിലും ഉണ്ടായ സംഭവങ്ങളും ഇതിന് ഉദാഹരണമാണ്. പല സ്ഥലങ്ങളിലും ബിജെപി സ്ഥാനാര്‍ഥികളെയും
നേതാക്കളെയും തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം ഭിഷണിപ്പെടുത്തിയിരുന്നു. അക്രമം അഴിച്ചുവിട്ട് ജില്ലയെ കണ്ണൂര്‍ മോഡല്‍ ആക്കാനാണ് സിപിഎം ശ്രമമെങ്കില്‍ ശക്തമായ പ്രതിരോധത്തിന് ബിജെപി തയ്യാറാകും. സിപിഎമ്മിന്റെ അക്രമണത്തിന് ഒത്താശ നല്കുന്ന സമീപനമാണ് പോലീസിന്റേത്്.കനത്ത പരാജയമാണ് സിപിഎമ്മിനെ കാത്തിരിക്കുന്നതെന്നും ഇതില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് പതിവ് രീതിയായ അക്രമ പാതയിലേക്ക് നീങ്ങുന്നതെന്നും നാഗേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: