അഹമ്മദാബാദ്: വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് പാര്‍ത്ഥിവ് പട്ടേല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ട്വിറ്ററിലൂടെയാണ് മുന്‍ ഇന്ത്യന്‍ താരം ക്രിക്കറ്റില്‍ നിന്നും പൂര്‍ണ്ണമായും വിരമിക്കുന്നെന്ന് പ്രഖ്യാപിച്ചത്. 19മത്തെ വയസില്‍ ഇന്ത്യന്‍ ദേശീയ ടീമിനായി കളിച്ച പാര്‍ത്ഥിവ് പട്ടേല്‍ 35മത്തെ വയസിലാണ് ക്രിക്കറ്റിനോട് വിട പറയുന്നത്.
ഇന്ത്യയ്ക്കായി 25 ടെസ്റ്റും, 39 ഏകദിനങ്ങളും, 2 20 ട്വിന്റിയും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 934 റണ്‍സും, ഏകദിനത്തില്‍ 736 റണ്‍സും, ട്വന്റി 20യില്‍ 36 റണ്‍സും അന്താരാഷ്ട്ര തലത്തില്‍ നേടി. ഇന്ത്യയ്ക്ക് വേണ്ടി 2018ലാണ് അവസാനം കളത്തിലിറങ്ങിയത്. അവസാനം ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയത് ജോഹന്നാസ് ബര്‍ഗില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടെസ്റ്റിലും.
2003ല്‍, തന്റെ 19-ആം വയസ്സിലാണ് പാര്‍ത്ഥിവ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. വിക്കറ്റ് കീപ്പര്‍, ബാറ്റ്സ്മാന് എന്ന നിലയിലാണ് പാര്‍ത്ഥിവ് ടീമില്‍ ഇടം നേടിയത്. എന്നാല്‍ സ്ഥിരതയില്ലാത്ത ബാറ്റിങ് മൂലം പാര്‍ത്ഥിവ് ടീമില്‍ നിന്ന് പലപ്പോഴും പുറത്തായി. എന്നാല്‍ പല പരമ്പരകളിലും റിസര്‍വ് വിക്കറ്റ് കീപ്പറായി അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നു. ഒരു ഇടംകയ്യന്‍ ബാറ്റ്സ്മാനായ പാര്‍ത്ഥിവ് ആഭ്യന്തര ക്രിക്കറ്റില്‍ ഗുജറാത്തിനു വേണ്ടിയാണ് കളിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: