തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ടെന്ന് കോടതി വ്യക്തമാക്കിയ ഉന്നതന് ഭഗവാന്റെ നാമധാരിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. കേസില്‍ ഒരു ഉന്നതന് മാത്രമല്ല പങ്കെന്നും നാലോ അഞ്ചോ പേര് ഉള്‍പ്പെട്ടിട്ടുണ്ട്. കേരളം ഞെട്ടുന്ന കഥകളാണ് ഇനി പുറത്തുവരാനുള്ളത്. ഭരണസംവിധാനമാകെ സ്വര്‍ണക്കള്ളക്കടത്തിന് സഹായം നല്‍കിയെന്ന ഞെട്ടിക്കുന്ന വിവരമാണ് കോടതിക്ക് ലഭിച്ചത്. എന്നിട്ടും മുഖ്യമന്ത്രിയോ പാര്‍ട്ടി നേതാക്കളോ സംസ്ഥാന സര്‍ക്കാരിനെ അനുകൂലിക്കുന്നവരോ ഇത് സംബന്ധിച്ച് ഒരു വിശദീകരണവും നല്കാന് തയ്യാറായിട്ടില്ല.
കേസിലെ ഉന്നതന് ആരാണെന്ന പേര് ഇപ്പോള്‍ പറയുന്നില്ല. നിയമപരമായി പേരുകള്‍ പുറത്തുവരുന്നതാണ് നല്ലത്. പ്രസേനനെ കൊന്നത് ആരുവാന്‍ പോലും എന്ന് ചോദിച്ചപ്പോള്‍ പ്രസേനനെ കൊന്നത് ഈശ്വരന് പോലും എന്നാണ് മറുപടി പറഞ്ഞത്. ഭഗവാന്റെ പര്യായപദങ്ങളാണ് ഭാരതത്തിലെ പേരുകളെല്ലാംമെന്നും കെ സുരേന്ദ്രന് പറഞ്ഞു.
സ്വപ്നയേയും സംഘത്തേയും കള്ളക്കടത്തിന് സഹായിച്ചത് ആരൊക്കെയാണെന്ന് തുറന്ന് പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണം. തെറ്റ് പറ്റിപോയെങ്കില്‍ അത് ഏറ്റു പറയാനും മുഖ്യമന്ത്രിയും പാര്‍ട്ടി നേതൃത്വവും തയ്യാറാകണം. അത് കാണിക്കാതെ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ പ്രചരണം നടത്താനാണ് അവര്‍ ശ്രമിക്കുന്നതെന്നും സുരേന്ദ്രന് വ്യക്തമാക്കി.
സര്‍ക്കാര്‍ സംവിധാനം ദുരുപയോഗിച്ചാണ് കള്ളക്കടത്ത് സംഘം പ്രവര്‍ത്തിച്ചതെന്ന ബി.ജെ.പിയുടെ ആരോപണം ശരി വെക്കുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍. ഭരണ സംവിധാനമാകെ സ്വര്‍ണ്ണക്കടത്തിന് കൂട്ടുനിന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് സീല്‍ വെച്ച കവറില്‍ കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ചത്. പ്രതികളുടെ രഹസ്യമൊഴി പുറത്തു വരുമ്പോള്‍ മുഖ്യമന്ത്രിക്കും ചില മന്ത്രിമാര്‍ക്കും ഭരണഘടനയുടെ തലപ്പത്തിരിക്കുന്നവര്‍ക്കും രാജിവെക്കേണ്ടി വരും. ഒരു ഭരണ സംവിധാനം പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തിയാണ് അന്താരാഷ്ട്ര സ്വര്‍ണ്ണക്കടത്ത് നടത്തിയത്. ഗ്രീന്‍ ചാനല്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ ഉള്‍പ്പെടെ ഹവാലയും റിവേഴ്സ് ഹവാലയും നടത്താന്‍ കള്ളക്കടത്തുകാരെ സഹായിച്ചത്.
ഇതു സംബന്ധിച്ച ഒരു ചോദ്യത്തിനും മുഖ്യമന്ത്രിയും സി.പി.എം സെക്രട്ടറിയും ഉത്തരം നല്‍കുന്നില്ല. സി.പി.എം കേന്ദ്ര നേതൃത്വത്തിനും കുറ്റകരമായ മൗനമാണ്. ഇതില്‍ നിന്നും ശ്രദ്ധതിരിച്ചുവിടാനാണ് വര്‍ഗീയ പ്രീണനം നടത്തുന്നത്. മുഖ്യമന്ത്രി ഇനിയെങ്കിലും തെറ്റ് സമ്മതിക്കണം. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ കള്ളപ്പണവുമായി ബന്ധപ്പെട്ട വിഷയം തീര്‍ക്കാനാണ് മുഖ്യമന്ത്രി ധര്‍മ്മടത്തേക്ക് പോയത്. സി.എം രവീന്ദ്രനെ ചോദ്യം ചെയ്യും മുമ്പ് അദ്ദേഹം ധര്‍മ്മടത്ത് പോയത് പലതും ഒതുക്കിതീര്‍ക്കാനാണ്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മൂന്നില്‍ രണ്ട് സീറ്റുകള്‍ എന്‍.ഡി.എ നേടും. ലാവ്ല്ലിന് കേസില്‍ പിണറായി വിജയനെ സഹായിച്ചത് കോണ്‍ഗ്രസായിരുന്നു. മന്‍മോഹന്‍സിംഗിന്റെ ഉപദേശകനായിരുന്ന ടി. കെ നായരും എ.കെ ആന്റണിയുമായിരുന്നു കേസ് ഒഴിവാക്കി കൊടുത്തതെന്ന് എല്ലാവര്ക്കും അറിയാമെന്നും സുരേന്ദ്രന് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: