തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനം ഉറ്റുനോക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ക്ലാസിക് പോരാട്ടം. പ്രചാരണം അവസാന ലാപിലെത്തിയതോടെ ആരാണ് ബിജെപിയുമായി മത്സരിക്കുന്നതെന്ന ആശയക്കുഴപ്പത്തിലാണ് ഇടതു, വലത് മുന്നണികള്‍. പ്രതിപക്ഷത്തായിരുന്ന ബിജെപിയെ ഭരണത്തിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് എന്‍ഡിഎ പ്രവര്‍ത്തകരെല്ലാം.
നൂറ് വാര്‍ഡിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരത്തിന്റെ ഗതിതന്നെ എന്‍ഡിഎ മാറ്റി മറിക്കുകയായിരുന്നു. ഒട്ടു മിക്ക വാര്‍ഡുകളിലും പ്രവചനാതീതത്തിലാണ് മത്സരം. കാല് നൂറ്റാണ്ടായി കോര്പ്പറേഷന് ഭരണം കൈയാളുന്ന എല്‍ഡിഎഫ് ജീവന്മരണ പോരാട്ടം നടത്തുകയാണ്. സിപിഎം ആദ്യമേ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കളത്തിലിറക്കിയെങ്കിലും വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ എല്ലാം കൈവിട്ട കളിയായി. സ്ഥാനാര്‍ത്ഥികള്‍ കണക്കു കൂട്ടിയതിനു വിപരീതമായി പ്രചരണ രംഗത്ത് മുതിര്‍ന്ന നേതാക്കള്‍ സജീവമായില്ല. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചു പോലും പൊതുയോഗങ്ങളോ കുടുംബയോഗങ്ങളോ നടത്താന്‍ സിപിഎമ്മിനോ ഘടകക്ഷികള്‍ക്കോ സാധിച്ചില്ല. പ്രചാരണത്തിന് താനിറങ്ങിയില്ലെങ്കില് മറ്റാരും ഇറങ്ങേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാടു കൂടിയായപ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ പൂര്‍ണമായും വെട്ടിലായി. ഒടുവില്‍ പരിഭവം മാറ്റാന്‍ ചില നേതാക്കളെ രംഗത്തിറക്കുകയായിരുന്നു.
എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് വോട്ടിന് പണം ഒഴുക്കുകയാണ് സിപിഎം. പണംകൊടുത്ത് വോട്ട് വാങ്ങുന്ന നിയമ ലംഘനത്തിലേക്ക് അവര്‍ നീങ്ങി കഴിഞ്ഞു. കൂടാതെ ബിജെപി ശക്തി കേന്ദ്രങ്ങളില്‍ മതന്യൂന പക്ഷങ്ങളുമായുള്ള വോട്ട് ധാരണയിലും എത്തി.
കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട യുഡിഎഫ് ഉയര്‍ത്തെഴുന്നേറ്റിട്ടില്ല. ഈ തെരഞ്ഞെടുപ്പിലും അവരുടെ നില പരുങ്ങലിലായി. സ്ഥനാര്‍ത്ഥികളെ സംബന്ധിച്ച് പെയ്ഡ് സീറ്റെന്ന ആരോപണവും ശക്തമാണ്. പല സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ ഇറക്കുമതി ചെയ്തെന്ന ആക്ഷേപവും നിലനില്ക്കുന്നു. ആരോപണം ശക്തമായതോടെ വോട്ടു പിടിക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ രംഗത്ത് ഇറക്കേണ്ടി വന്നു.
എന്‍ഡിഎയുടെ പ്രചാരണത്തിന് മുതിര്‍ന്ന ബിജെപി നേതാക്കളെല്ലാം രംഗത്ത് ഇറങ്ങി. കെ. സുരേന്ദ്രന്, കുമ്മനം രാജശേഖരന്, പി.കെ. കൃഷ്ണദാസ്, പൊന്‍ രാധാകൃഷ്ണന് തുടങ്ങിയവര്‍ ബൂത്ത് തലത്തിലെത്തില്‍ വരെയെത്തി പ്രചരണത്തെ നിയന്ത്രിച്ചു. ഇതോടെ എല്‍ഡിഎഫ് യുഡിഎഫ് ധാരണയിലേക്ക് തെരഞ്ഞെടുപ്പ് മാറുന്നു. ബിജെപിയുടെ സിറ്റിങ് വാര്‍ഡുകളിലെല്ലാം ഇരു കൂട്ടരും തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: