ഹൈദരാബാദ്: തെലങ്കാനയില്‍നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എഐസിസി അംഗവുമായിരുന്ന ജി നാരായണ്‍ റെഡ്ഡി പാര്‍ട്ടിവിട്ടു. സംസ്ഥാനത്തെ കോണ്‍ഗ്രസ് ട്രഷററുടെ പദവിയും വഹിച്ചിരുന്നു. ഇദ്ദേഹം ബിജെപിയിലെത്തിയേക്കുമെന്ന് പാര്‍ട്ടിവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്പറേഷന് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ വലിയ പരാജയത്തിന് പിന്നാലെയാണ് രാജി.
150 സീറ്റുകളുള്ള കോര്‍പറേഷനില്‍ രണ്ടു സീറ്റുകളാണ് കോണ്‍ഗ്രസിന് നേടാനായത്. നാല്പതു വര്‍ഷത്തോളം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചശേഷമാണ് നാരായണ്‍ റെഡ്ഡിയുടെ രാജി. കഴിഞ്ഞദിവസം നടി വിജയശാന്തി കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചിരുന്നു. തിങ്കളാഴ്ച ബിജെപി അംഗത്വം സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: