കൊച്ചി: തലസ്ഥാന ജില്ലയില്‍ മടവൂരടക്കം 13 സെക്ഷന്‍ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് തസ്തിക അബോളിഷ് ചെയ്തെന്ന് കെഎസ്ഇബി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ എം.കെ. തങ്കപ്പന് കോടതിയില്‍. മടവൂര്‍ സെക്ഷന്‍ സീനിയര്‍ സൂപ്രണ്ട് യു.വി. സുരേഷിനെ വയനാട്ടിലേക്ക് മാറ്റിയതിനെതിരെയുളള കേസില്‍ അദ്ദേഹത്തെ റിലീവ് ചെയ്യുന്നത് ഒക്ടോബര്‍ ഒന്നിന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് സ്റ്റേ ചെയ്തിരുന്നു. പിന്നീട് പല തവണ കേസ് വന്നെങ്കിലും ഇത്തരത്തില്‍ ഒരു വാദം ഉന്നയിക്കാതിരുന്നത് എന്തെന്ന് കോടതി ചോദിച്ചു.
വൈദ്യുതി ഭവനില്‍ സെപ്തംബര്‍ 30ന് വന്ന റിട്ടയര്‍മെന്റ് ഒഴിവ് പരിഗണിക്കാമോയെന്ന് കോടതി ആരാഞ്ഞപ്പോള്‍ ആ ഒഴിവിന്റെ കാര്യം തനിക്ക് അറിയില്ലെന്നും അന്വേഷിച്ച് പറയാമെന്നും കോടതിയെ തങ്കപ്പന് ബോധിപ്പിച്ചു. ഇതിനായി കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി.
നിലവിലുള്ള ഓഫീസര്‍മാരുടെ പോസ്റ്റുകള്‍ നിര്‍ത്തലാക്കണമെങ്കില്‍ ബോര്‍ഡ് ഉത്തരവും സര്‍ക്കാര്‍ ഉത്തരവും വേണമെന്നിരിക്കെ പതിനാറായിരത്തോളം ഉപഭോക്താക്കളുള്ള മടവൂരിലെ സീനിയര്‍ സൂപ്രണ്ട് തസ്തിക ചീഫ് എഞ്ചിനീയര്‍ നിര്‍ത്തലാക്കിയെന്നു പറയുന്നത് നിയമവിരുദ്ധമാണ്. തിരുവനന്തപുരം ജില്ലയിലെ സീനിയര്‍ സൂപ്രണ്ട് തസ്തിക നിര്‍ത്തലാക്കിയ മറ്റ് സെക്ഷനുകളുടെ പേര് പറഞ്ഞിട്ടില്ല.
റിട്ടയറാകാന്‍ 18 മാസം തികച്ചില്ലാത്ത കെഎസ്ഇബി ഓഫീസേഴ്സ് സംഘ് സംസ്ഥാന പ്രസിഡന്റിനെ വയനാട്ടിലേക്ക് മാറ്റിയ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും പുനപ്പരിശോധിക്കണമെന്നും അല്ലാത്ത പക്ഷം നടപടിക്കൊരുങ്ങുമെന്നും കെഎസ്ഇബി ഓഫീസേഴ്സ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് പുത്തലുത്ത് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: