ലക്നൗ: കോവിഡ് വാക്സിനുവേണ്ടിയുള്ള സംഭരണശേഷി വര്‍ധിപ്പിക്കാന്‍ ശനിയാഴ്ച ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വാക്സിന് ലഭ്യത മുന്നില്‍ കണ്ടുള്ള നടപടിയാണിത്. വാക്സിനുകള്‍ക്കുള്ള സുരക്ഷ അദ്ദേഹം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്ക്കുള്ളതിന് തുല്യമാക്കി. ഡിസംബര്‍ 15 ഓടെ ശീതീകരിച്ച സംഭരണശേഷി 2.30 ലക്ഷം ലിറ്ററാക്കാന് മുഖ്യമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചതായി ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
ഓരോ ജില്ലകളിലും ഡിവിഷനുകളിലും വിതരണ ശൃംഖല സജ്ജമാക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു. വാക്സിന്റെ ലഭ്യത ഉറപ്പാക്കാന്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും നടത്തണം. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് നല്കുന്ന രീതില്‍ വാക്സിന് സംഭരണ കേന്ദ്രങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കണം. വാക്സിന് വിതരണത്തിന് ആവശ്യമായ പരിശീലനം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ഇന്ത്യയില്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കോവിഡ് വാക്സിന് ലഭ്യമാകുമെന്ന ശുഭസൂചന വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയിരുന്നു. കോവിഡ് സാഹചര്യം വിലയിരുത്താന്‍ വിളിച്ച സര്‍വകക്ഷി യോഗത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ശസ്ത്രവിദഗ്ധരുടെ അനുമതി കിട്ടിയാല്‍ അധികം കാത്തിരിക്കേണ്ടിവരില്ലെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: