തിരുവനന്തപുരം : വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ സ്വത്തു വകകള്‍ സംബന്ധിച്ച് രജിസ്ട്രേഷന് വകുപ്പ് അന്വേഷണമാരംഭിച്ചു. എന്‍ഫോഴ്സ്മെന്റ് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് രജിസ്ട്രേഷന് വകുപ്പിന്റെ ഈ നടപടി.
രവീന്ദ്രന്റെ ഭാര്യയുടെ പേരിലുള്ള സ്വത്തുക്കള്‍ സംബന്ധിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രവീന്ദ്രന്റെയും, ഭാര്യയുടെയും പേരിലുള്ള സ്വത്ത് വകകളുടെ വിവരങ്ങള്‍ ശേഖരിച്ച് നല്കാന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളിലേക്കും എന്‍ഫോഴ്സ്മെന്റ് നോട്ടീസിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടുകഴിഞ്ഞു.
രവീന്ദ്രന് സ്വന്തം പേരിലും, അടുത്ത കുടുംബാംഗങ്ങളുടെ പേരിലും, ബിനാമി പേരിലുമായി സ്വത്ത് സമ്പാദനം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിന്റൈ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെന്റ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. രവീന്ദ്രന് ബിനാമി ബന്ധമെന്ന് സംശയമുള്ള വടകരയിലെ സ്ഥാപനങ്ങളില്‍ നേരത്തെ ഇഡി റെയ്ഡ് നടത്തിയിരുന്നു. അതിനു പിന്നാലെയാണ് രജിസ്ട്രേഷന് വകുപ്പിനോട് വിശദാംശങ്ങള്‍ തേടിയിരിക്കുന്നത്.
അതേസമയം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റ് സിഎം രവീന്ദ്രനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും ഹാജരായില്ല. കോറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചെന്നും അതിന്റെ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയുമാണ് രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്. തുടര്‍ന്ന് മൂന്നാമതും ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് എന്‍ഫോഴ്സ്മെന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: