മണ്ണാര്‍ക്കാട്: കടുത്ത മത്സരം നടക്കുന്ന മണ്ണാര്‍ക്കാട് നഗരസഭയില്‍ ഭരണം പിടിക്കാന്‍ ബിജെപി. 29 വാര്‍ഡുകളുള്ള നഗരസഭയില്‍ വികസനമുരടിപ്പും ഭരണപക്ഷത്തെ പോരും ജനങ്ങളുടെ ജീവതത്തെ തന്നെ ബാധിച്ചിരുന്നു. ഇതിനൊരു മാറ്റം വരണമെന്ന തീരുമാനത്തിലാണ് ബിജെപി മികച്ച സ്ഥാനാര്‍ത്ഥികളെ തന്നെ മത്സരരംഗത്ത് ഇറക്കിയിരിക്കുന്നത്. നിസാരവോട്ടുകള്‍ക്ക് വിജയം നഷ്ടമായ വാര്‍ഡുകളിലും ഇത്തവണ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍.
സിപിഎം-സിപിഐ പോര് രൂക്ഷമായിരിക്കെ പല സിറ്റിങ് വാര്‍ഡുകളും നഷ്ടമായേക്കാമെന്ന ഭീതി ഇടതുപക്ഷത്തിനുണ്ട്. നിലവില്‍ എല്‍ഡിഎഫിന് 13 സീറ്റാണുള്ളത്. ഇത്തവണ 26 വാര്‍ഡുകളില്‍ സിപിഎമ്മും, 3 സീറ്റില്‍ സിപിഎമ്മുമാണ് മത്സരിക്കുന്നത്. എന്നാല്‍ മുന്നണി തര്‍ക്കം മൂലം പല സിറ്റിങ് വാര്‍ഡുകളും നഷ്ടമായേക്കുമെന്ന ഭീതി അണികള്‍ക്കുണ്ട്. ആകെ അഞ്ച് വാര്‍ഡുകളില്‍ മാത്രമാണ് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നത്. ബാക്കി വാര്‍ഡുകളില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.
നഗരസഭയിലെ വലിയ വാര്‍ഡായ അരയങ്ങോട് ബിജെപിയും-സിപിഎമ്മും തമ്മില്‍ നേരിട്ടാണ് മത്സരം. കഴിഞ്ഞതവണ 22 വോട്ടുകള്‍ക്കാണ് ബിജെപിക്ക് വാര്‍ഡ് നഷ്ടമായത്. ഇത്തവണ പത്താംവാര്‍ഡായ അരയങ്ങോട് പിടിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ പ്രസാദ്. സിപിഎമ്മിലെ ടി. വസന്തയാണ് എതിരാളി.
് വാര്‍ഡിലെ വികസന മുരടിപ്പ് ഉയര്‍ത്തിക്കാട്ടിയും, കുടിവെള്ള സംഭരണി നിര്‍മാണം, റോഡ് നിര്‍മാണം, വഴിയോര വിളക്കുകള്‍, പിഎംഎവൈ എന്നിവയെല്ലാം പ്രചരണ ആയുധമാക്കിയാണ് വോട്ടഭ്യര്‍ത്ഥന. സമൂഹ സേവനത്തിന് എന്നും മുന്‍പന്തിയിലുള്ള ആളാണ് പ്രസാദ്. കടുത്ത വേനലില്‍ കുടിവെള്ള വിതരണം തടസപ്പെട്ടപ്പോള്‍ സ്വന്തം വാഹനത്തില്‍ വാര്‍ഡിലുള്ളവര്‍ക്ക് വീടുകളില്‍ കുടിവെള്ളമെത്തിക്കാറുള്ള പ്രസാദിനെ അറിയാത്തവരായി ആരുമുണ്ടാവില്ലെന്ന് വീട്ടമ്മമാര്‍ പറയുന്നു.
കൊറോണയെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്നവര്‍ക്ക് പച്ചക്കറിയും, പലവ്യഞ്ജന കിറ്റുകളും എത്തിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ അഞ്ച് വര്‍ഷം നഗരസഭയില്‍ നിന്ന് കിട്ടുന്ന ഓണറേറിയം പാവപ്പെട്ട അമ്മമാര്‍ക്ക് മരുന്നിനും നിര്‍ധന വിദ്യാര്‍ത്ഥികളുടെ പഠനത്തിനും വിനിയോഗിക്കുമെന്ന് പ്രസാദ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: