കൊട്ടാരക്കര: നടിയെ ആക്രമിച്ച കേസില്‍ ഇടതു കേരളാ കോണ്‍ഗ്രസ് നേതാവും വനിതാ മതില് നവോത്ഥാന നായകനുമായ കെ.ബി. ഗണേഷ്കുമാറിന്റെ വീട് വളഞ്ഞ് സെക്രട്ടറിയെ അറസ്റ്റ് ചെയ്തതില്‍ മിണ്ടാതെ, പുറത്തിറങ്ങാതെ ഗണേശന്.
സിപിഎം ന്യായീകരണ തൊഴിലാളികളും സൈബര്‍ പോരാളികളും മിണ്ടാട്ടമില്ല. ഗണേശനൊപ്പം രണ്ടരപ്പതിറ്റാണ്ട് കാലം കൊണ്ട് പേഴ്സണല്‍ സെക്രട്ടറിയായി ജോലി ചെയ്യുന്ന പ്രദീപ്, ഗണേഷ് കുമാറിന്റെ മനഃസാക്ഷി സൂഷിപ്പുകാരനാണ്. സിനിമാ-രാഷ്ട്രീയ മേഖലകളിലെ ഗണേശന്റെ ഇടപാടുകള്‍ക്ക് ചരട് വലിക്കുന്നത് ഇദ്ദേഹമാണ്. പത്തനാപുരത്ത് എംഎല്‍എയുടെ വീട് കേന്ദ്രീകരിച്ചാണ് ഇടപാടുകള്‍ നടക്കുന്നത്.
നടിയെ ആക്രമിച്ച് ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച സംഭവത്തില്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിനാണ് കഴിഞ്ഞദിവസം പ്രദീപിനെ കാസര്‍കോഡ് പോലീസ് അറസ്റ്റ് ചെയ്തത്. ഇടതു എംഎല്‍എയുടെ വീട്ടില്‍ നിന്ന് പേഴ്സണല്‍ സെക്രട്ടറിയെ അറസ്റ്റ് ചെയ്തിട്ടും മാലോകരെ മുഴുവന്‍ അധിഷേപിക്കുന്ന ഗണേശനോ അച്ഛന് ആര്. ബാലകൃഷ്ണ പിള്ളയ്ക്കോ പ്രതികരണമില്ല.
സ്ത്രീ പീഡനത്തിന് സാക്ഷി പറയുന്നവരെ ഭീഷണിപ്പെടുത്തി ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ മിടുക്ക് കാണിക്കുന്ന ഗണേശനെ സഹായിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. താരസംഘടനയുടെ ഭാരവാഹികൂടിയായ ഗണേശന്റെ സ്ത്രീവിരുദ്ധ ഇടപെടീലുകള്‍ ഇതിനുമുന്‍പും ചര്‍ച്ചയായിട്ടുണ്ട്. തിരുവനന്തപുരത്ത് അടികൊണ്ട് പരിക്കേറ്റതും സ്ത്രീകളുടെ പരാതിയിലായിരുന്നു. നടി ശ്രീവിദ്യയുടെ സ്വത്ത് കൈവശപ്പെടുത്തിയെന്ന പരാതിയിലും സരിതയെ യുഡിഎഫ് നേതാക്കള്‍ക്കെതിരെ സഹായിച്ചെന്ന പരാതിയിലും ഗണേശനെതിരായിരുന്നു ആരോപണം.
നാണംകെട്ട് പുറത്തിറങ്ങാതെയായ ഗണേശനെതിരെ മിണ്ടാട്ടമില്ലാതെ സിപിഎം നേതാക്കളും മാളത്തിലൊളിച്ചു കഴിഞ്ഞു. നാഴികയ്ക്ക് നാല്‍പ്പത് വട്ടവും സ്ത്രീ സുരക്ഷ വായ്ത്താരിയാക്കിയ എംഎല്‍എയുടെയും ഇടതു പാര്‍ട്ടികളുടേയും തനിനിറം തെരഞ്ഞെടുപ്പ് കാലത്ത് തന്നെ പുറത്തുവന്നിരിക്കുകയാണ്. പ്രതിരോധിക്കാന്‍ യാതൊന്നുമില്ലാതെ പരുങ്ങലിലായിരിക്കുകയാണ് സിപിഎമ്മും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: