കോഴിക്കോട്: സാധാരണക്കാരില്‍ സാധാരണക്കാരിയായി അവരുടെ പ്രശ്നങ്ങളറിഞ്ഞ് അതിന് പരിഹാരം കണ്ടെത്തുകയായിരുന്നു അവരില്‍ ഒരാളായി മാറിയ കോര്പറേഷന് സിവില്സ്റ്റേഷന് വാര്‍ഡ് കൗണ്‍സിലര്‍ ജിഷ ഗിരീഷ്. ജില്ലയുടെ ഭരണസിരാകേന്ദ്രം ഉള്‍ക്കൊള്ളുന്ന പ്രദേശമായിരുന്നിട്ടു കൂടി വര്‍ഷങ്ങളായി അവഗണിക്കപ്പെട്ട വാര്‍ഡില്‍ വികസനം എത്തിക്കുകയായിരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ട് ബിജെപി പ്രതിനിധിയായ ജിഷ.
സിവില്‍ സ്റ്റേഷന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് പുറം തള്ളിയിരുന്ന മാലിന്യം കലര്‍ന്ന വെള്ളം കാരണം പരിസരവാസികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുകയാണ് ചുമതലയേറ്റയുടന്‍ ചെയ്യേണ്ടതെന്ന ഉറച്ച നിലപാടിലായിരുന്നു ജിഷ. അടിയുറച്ച നിലപാടിനൊപ്പം നാട്ടുകാരുടെ ശക്തമായ പിന്തുണയും കൂടി ആയപ്പോള്‍ പ്രക്ഷോഭം വിജയം കാണുകയും കാലങ്ങളായി അനുഭവിക്കുന്ന പ്രശനത്തിന് പരിഹാരം കാണുകയും ചെയ്തു.
കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ അമൃത് പദ്ധതിയിലുള്‍പ്പെടുത്തി പുതിയ പൈപ്പ് ലൈനുകള്‍ സ്ഥാപിച്ചു. കനോലി കനാലിന്റെ ശുചീകരണത്തിന് ജനകീയ പങ്കാളിത്തത്തോടെ മുന്നിട്ടിറങ്ങി. വെള്ളക്കെട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായി പാച്ചാക്കില്‍ തോടിന് ഇരുവശവും കല്ലിട്ട് കെട്ടാന്‍ നടപടികള്‍ ആരംഭിച്ചു. ബൈപ്പാസ് റോഡിലെ കല്‍വര്‍ട്ടും സരോവരം റോഡിലെ കല്‍വര്‍ട്ടും തുറന്ന് വെള്ളക്കെട്ട് ഒഴിവാക്കി.
റോഡുകള്‍, ഇടവഴികള്‍, ഫുട്പാത്തുകള്‍ എന്നിവ പുതുതായി നിര്‍മ്മിച്ചും അറ്റകുറ്റപണികള്‍ നടത്തിയും ജനങ്ങളുടെ സഞ്ചാരം സുഗമമാക്കി. റോഡുകളുടെ ടാറിംഗും റീടാറിംഗും പൂര്‍ത്തിയാവാന്‍ ജനങ്ങള്‍ക്ക് മാസങ്ങള്‍ കാത്തിരിക്കേണ്ടി വന്നില്ല. വാര്‍ഡിലെ ഓവുചാലുകളും കനാലുകളും നവീകരിച്ചു.
പ്രധാനമന്ത്രി ആവാസ് യോജനയിലുള്‍പ്പെടുത്തി 32 കുടുംബങ്ങളുടെ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനായി. മലാപ്പറമ്പ് ഉഷസ്സ് അങ്കണവാടിക്ക് പൊതുജനപങ്കാളിത്തത്തോടെ സ്വന്തമായി കെട്ടിടം നിര്‍മ്മിച്ചത് എടുത്തുപറയേണ്ട നേട്ടങ്ങളില്‍ ഒന്നാണ്. കേന്ദ്രസര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളും കോര്‍പറേഷനില്‍ നിന്ന് ലഭിക്കുന്ന വിവിധ ക്ഷേമ പെന്‍ഷനുകളും അര്‍ഹരിലേക്ക് എത്തിക്കുന്നതിന് കഠിന പരിശ്രമം നടത്തി.
എല്ലാവരെയും വികസനത്തിന്റെ ഭാഗമാക്കുന്നതിനായി റസിഡന്‍സ് അസോസിയേഷനുകള്‍, വിവിധ സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, യുവജന സംഘടനകള്‍ എന്നിവരെ കൈകോര്‍ത്തു പിടിച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോയി. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് നേടിയെടുത്ത നേട്ടത്തിന്റെ പട്ടിക നീളുകയാണ്. വികസന തുടര്‍ച്ചയ്ക്ക് ഒരു എന്‍ഡിഎ പ്രതിനിധി വീണ്ടും വാര്‍ഡില്‍ നിന്ന് തെരഞ്ഞെ ടുക്കപ്പെടണമെന്നാണ് ജിഷ ഗിരീഷിന് പറയാനുള്ളത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നത് മുന്‍ ചേവരമ്പലം വാര്‍ഡ് കൗണ്‍സിലറും ബിജെപി ജില്ലാ സെക്രട്ടറിയുമായ ഇ. പ്രശാന്ത് കുമാറാണ്. തന്റെ പിന്‍ഗാമിയായി ഇ. പ്രശാന്ത്കുമാറിനെ വന്‍ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്ന് ജിഷ ഗിരീഷ് ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: