ന്യൂദല്‍ഹി: ഡേവിഡ് വാര്‍ണറുടെയും സ്റ്റീവ് സ്മിത്തിന്റെയും സാന്നിദ്ധ്യം ഓസ്ട്രേലിയയെ ശക്തമാക്കിയിട്ടുണ്ട്. എന്നിവരുന്നാലും അവരെ വീഴ്ത്താനുള്ള വിദ്യ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് അറിയാമെന്നും 2018-19 സീസണിലെ ചരിത്ര വിജയം ഇന്ത്യ ആവര്‍ത്തിക്കുമെന്നും ഇന്ത്യന്‍ ബാറ്റ്സ്മാന് ചേതേശ്വര്‍ പൂജാര.
2018-19 സീസണിലെ ഓസീസ് പര്യടനത്തില്‍ പൂജാര തകര്‍ത്തുകളിച്ചു. ടെസ്റ്റ് പരമ്പരയില്‍ അഞ്ഞൂറിലേറെ റണ്‍സ് നേടി. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുടുങ്ങിയതിനാല്‍ ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും പരമ്പരയില്‍ കളിച്ചില്ല.
വാര്‍ണറും സ്മിത്തും തിരിച്ചെത്തിയോടെ ഓസീസ് ബാറ്റിങ് ശക്തമായി. അതിനാല്‍ ഇന്ത്യക്ക് വിജയം എളുപ്പമാകില്ല. വിദേശ മണ്ണില്‍ വിജയിക്കാന്‍ കഠിനാദ്ധ്വാനം നടത്തണമെന്ന് പൂജാര പറഞ്ഞു. ഇന്ത്യന്‍ ബൗളര്‍മാര്‍ കരുത്തരാണ്. ശക്തമായ ഓസീസ് ബാറ്റിങ്ങിനെ തകര്‍ത്ത് അവര്‍ ഇന്ത്യക്ക് വിജയം ഒരുക്കുമെന്ന് പുജാര പ്രത്യാശ പ്രകടിപ്പിച്ചു.
2018-19 സീസണില്‍ വിരാട് കോഹ്ലിയുടെ നായകത്വത്തില്‍ ഓസ്ട്രേലിയയില്‍ പര്യടനം നടത്തിയ ഇന്ത്യ 2-1 ന് ടെസ്റ്റ് പരമ്പര സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: