കൊച്ചി: മന്ത്രി കെ.ടി. ജലീലിനെ പാര്‍ട്ടി നിയന്ത്രിക്കാത്തതില്‍ സിപിഎമ്മിലെ ചില നേതാക്കാള്‍ക്ക് അമര്‍ഷം. രാഷ്ട്രീയ ചര്‍ച്ചയും വിഷയവും മാറ്റാന്‍ പാര്‍ട്ടി സെക്രട്ടറിയെ ബലികൊടുക്കേണ്ടിവന്ന സ്ഥിതിയിലും ജലീലിനെ പാര്‍ട്ടി നിയന്ത്രിക്കാത്തതുമാണ് ഇവരെ ക്ഷുഭിതരാക്കുന്നത്. പക്ഷേ, നേതൃത്വത്തോട് പറയാന്‍ ധൈര്യം പോരാ. പാര്‍ട്ടിക്കുവേണ്ടി ടിവി ചര്‍ച്ചകള്‍ക്ക് നിയോഗിക്കപ്പെടുന്നവര്‍ ഇക്കാര്യം നേതാക്കളെ അറിയിച്ചിട്ടുണ്ട്.
തദ്ദേശ സ്വയംഭരണത്തെരഞ്ഞെടുപ്പില്‍ വിവാദങ്ങളുടെ ചൂട് പാര്‍ട്ടിക്ക് എതിരാണെന്ന് മനസിലായപ്പോഴാണ് കോടിയേരിയുടെ സ്ഥാനമൊഴിയല്‍ വേണ്ടിവന്നത്. പാര്‍ട്ടി എങ്ങനെയും വിവാദങ്ങളില്‍നിന്ന് രക്ഷപ്പെടാനാണ് ആ നീക്കം നടത്തിച്ചത്. പക്ഷേ, ജലീല്‍ ദിവസവും എതിര്‍പക്ഷത്തെ വെല്ലുവിളിച്ച് വിവാദം ചൂടുപോകാതെ നിര്‍ത്താനുള്ള അവസരം എതിര്‍പക്ഷത്തിന് നല്‍കുന്നുവെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ആക്ഷേപിക്കുന്നത്. ജലീലിനെ മൂന്ന് ഏജന്‍സികള്‍ ചോദ്യം ചെയ്തു.
കസ്റ്റംസായിരുന്നു ഒടുവില്‍. എന്‍ഐഎ, ഇ ഡി ഏജന്‍സികള്‍ ചോദ്യം ചെയ്തു. ഇവര്‍ക്ക് ജലീല്‍ മറുപടികള്‍ കൊടുത്തുവെന്നല്ലാതെ ഒരു ഏജന്‍സിയും മന്ത്രിക്ക് മാന്യനെന്ന് സര്‍ട്ടിഫിക്കറ്റ് കൊടുത്തിട്ടില്ല. മാത്രമല്ല, ഏജന്‍സികള്‍ അടുത്ത ഘട്ടം ചോദ്യം ചെയ്യലിന് തീരുമാനമെടുത്തതായാണ് അറിയുന്നത്. ഈ സാഹചര്യത്തിലാണ് ജലീല്‍ സ്വയം ശുദ്ധനാണെന്ന് പ്രഖ്യാപിക്കുന്നത്. ഇത് പാര്‍ട്ടി ഒതുക്കാന്‍ ശ്രമിക്കുന്ന വിഷയം കൂടുതല്‍ ചര്‍ച്ചയ്ക്ക് തുറന്നുകൊടുക്ക ലാണെന്ന് വാര്‍ത്താ ചാനലുകളില്‍ ചര്‍ച്ചയ്ക്ക് പോകുന്നവര്‍ സമ്മതിക്കുന്നു.
ജലീലിന്റെ ഇന്നലത്തെ വെല്ലുവിളി, ഇ ഡി പിടിച്ചെടുത്ത, ഗണ്‍മാന്റെ ഫോണ്‍ തിരികെ കൊടുത്തുവെന്നും ഞാന്‍ ഇവിടെത്തന്നെയുണ്ട്, ഇഞ്ചിക്കൃഷിക്കു പറ്റിയ സ്ഥലം ഉണ്ടെങ്കില്‍ അറിയിക്കണം തുടങ്ങിയ എതിര്പക്ഷങ്ങളോടുള്ള വെല്ലുവിളിയും പരിഹാസവുമാണ്.
ഇത് സ്വര്‍ണക്കടത്തു വിഷയവും മന്ത്രിയുടെയും മന്ത്രിസഭയുടെയും സര്‍ക്കാരിന്റെയും പങ്കു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സാധ്യത നല്കുന്നതുമാണ്. സെക്രട്ടറിക്ക് നല്‍കാത്ത സംരക്ഷണം, പാര്‍ട്ടിയംഗം പോലുമല്ലാത്ത ജലീലിന് പാര്‍ട്ടി നല്‍കുന്നതെന്തിനാണെന്നാണ് പലരും ചോദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: