ഇരിട്ടി: രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ഫണ്ടിന് പുറമേ മറ്റ് സാധ്യതകളുമുപയോഗിച്ച് കിണറുകളുണ്ടാക്കി മാതൃകയാവുകയാണ് കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ പി. രഘു. കേവലം സര്‍ക്കാര്‍ പദ്ധതികള്‍ക്ക് മാത്രം കാത്തു നില്‍ക്കാതെ സുമനുസ്സുകളുടെ സഹായത്തിന് മുന്നോട്ടിറങ്ങി നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് ഇദ്ദേഹം നടപ്പിലാക്കിയത്.
നഗരസഭക്ക് നാളിതുവരെ ഒരു കുടിവെള്ള പദ്ധതിയില്ല. അതുകൊണ്ടുതന്നെ വേനല്‍ക്കാലങ്ങളില്‍ മേഖലയിലെ പല കിണറുകളും വറ്റി വരളുന്നു. കൂടാതെ കിണറു കുഴിക്കാന്‍ സാമ്പത്തിക ശേഷിയില്ലാതെ കഷ്ടപ്പെടുന്ന ചിലരും തന്റെ വാര്‍ഡില്‍ ഉണ്ടെന്നു കണ്ടറിഞ്ഞ രഘു ഇതിന് പരിഹാര മാര്‍ഗ്ഗം തേടി. അങ്ങിനെയാണ് സേവനനിരതരായ സേവാഭാരതി പ്രവര്‍ത്തകരെ തനിക്കൊപ്പം കൂട്ടി കിണറുകള്‍ കുഴിച്ചു നല്‍കാനുള്ള പദ്ധതി ആവിഷ്കരിച്ചത്.
ബിജെപി സ്വാധീന മേഖലായതിനാല്‍ കാലാകാലമായി കീഴൂര്‍ ചാവശ്ശേരി പഞ്ചായത്ത് ഭരിച്ച ഇടത്, വലതു മുന്നണികള്‍ ഈ വാര്‍ഡിനെ തീര്‍ത്തും അവഗണിക്കുകയായിരുന്നു. എന്നാല്‍ പഞ്ചായത്ത് നഗരസഭയായി മാറുകയും ആദ്യ നഗരസഭയില്‍ തന്നെ കീഴൂര്‍ വാര്‍ഡ് പ്രതിനിധിയായി ബിജെപിയിലെ പി. രഘു തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതോടെ വാര്‍ഡില്‍ വികസനത്തില്‍ കുതിച്ചുചാട്ടം നടത്താനായി.
നിരവധി റോഡുകളും നഗരസഭാ ഫണ്ട് ഉപയോഗിച്ച് സഞ്ചാര യോഗ്യമാക്കി. ഏഴാം വാര്‍ഡിലെ കീഴൂര്‍ അരയാല്‍ മുക്കില്‍ നിന്നും ആറാം വാര്‍ഡിലെ കണ്ണ്യത്ത് മടപ്പുരയിലേക്ക് നീളുന്ന റോഡ് അറുപതു വര്‍ഷത്തോളം പഴക്കമുള്ളതാണ്. അവഗണിച്ചു കിടന്നിരുന്ന റോഡിനെ ഏഴാം വാര്‍ഡിനനുവദിച്ച ഫണ്ടുപയോഗിച്ച് ആറാം വാര്‍ഡിന്റെ പകുതിവരെ ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കി.
ഓണലൈന് പഠനത്തിനായി തന്റെ വാര്‍ഡില്‍ കഷ്ടപ്പെട്ട നിരവധി നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് ടിവി നല്കി. പിഎംഎവൈ പദ്ധതി പ്രകാരം വീട് നിര്‍മ്മിക്കാനായി ലഭിച്ച ഫണ്ടും സേവാഭാരതിയുടെ സഹായവും ഉള്‍പ്പെടുത്തി രണ്ടു വീടുകള്‍ പൂര്‍ത്തിയാക്കുന്നതിനും രഘുവിന്റെ നിര്‍ലോഭമായ സഹകരണം ഉണ്ടായിരുന്നു. മുന്‍പ് സിപിഎം ഭരിച്ച് അവഗണിച്ച ഒരു വാര്‍ഡിനെ തനിക്കു ലഭിച്ച കൗണ്‍സിലര്‍ സ്ഥാനം ഉപയോഗിച്ച് വികസനത്തിന്റെ മുന്‍ പന്തിയിലെത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: