കോഴിക്കോട്: ശബരിമല നിയുക്ത മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി ശ്രീകണ്ഠേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ക്ഷേത്രയോഗം പ്രസിഡന്റ് പി.വി. ചന്ദ്രന് തുളസിമാലയിട്ട് അദ്ദേഹത്തെ സ്വീകരിച്ചു. ക്ഷേത്രം മേല്‍ശാന്തി ഷിബു ശാന്തി പ്രസാദം നല്കി.
ക്ഷേത്രയോഗം വൈസ് പ്രസിഡന്റ് പൊറോളി സുന്ദര്‍ദാസ്, ജനറല്‍ സെക്രട്ടറി എടക്കോത്ത് സുരേഷ്ബാബു, ജോയിന്റ് സെക്രട്ടറി കെ.വി. അനേഖ്, ട്രഷറര്‍ കെ.വി. അരുണ്‍, ഡയറക്ടര്‍മാര്‍, ഭരണസമിതി അംഗങ്ങള്‍, പ്രവര്‍ത്തക സമിതി അംഗങ്ങള്‍ തുടങ്ങി യവരും അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: