കോഴിക്കോട്: ജനവഞ്ചനയുടെ ഇരുണ്ടകാലത്തിന് വിട മാറി ചിന്തിക്കാം മാറ്റം വരുത്താം എന്ന സന്ദേശമുയര്‍ത്തിയാണ് കോഴിക്കോട് കോര്‍പറേഷനിലേക്ക് നടക്കുന്ന തെരഞ്ഞെ ടുപ്പിനെ ബിജെപി നേരിടുന്നതെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവന്‍. കോഴിക്കോട് കോര്‍പറേഷനിലേ ക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പതിറ്റാണ്ടുകളായുള്ള ഇടതുഭരണം വികസനമുരടിപ്പ് മാത്രമാണ് നഗരത്തിന് സമ്മാ നിച്ചത്. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഫണ്ട് പോലും കൃത്യമായി വിനിയോഗിക്കാര്‍ കോര്‍പറേഷനായില്ല. ഒരു ചാറ്റല്‍ മഴ പെയ്താല്‍ പോലും നഗരത്തിലെ റോഡുകളിലും പുതിയ ബസ് സ്റ്റാന്റ് പരിസരത്തും വെള്ളക്കെട്ടാകുന്ന അവസ്ഥയാണ്. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹാരം കാണുന്നതിന് പകരം അന്താരാഷ്‌ട്ര വിഷയങ്ങളില്‍ പ്രമേയം പാസ്സാക്കുന്നതിനാണ് ഭരണപക്ഷവും പ്രധാന പ്രതിപക്ഷമായ യുഡിഎഫും മുന്നിട്ടിറങ്ങിയത്. കോവിഡ് മാനദണ്ഡം പാലിച്ച് നടക്കേണ്ട കൗണ്‍സില്‍ യോഗത്തില്‍ പോലും ഇടതു- വലതു കൗണ്‍സിലര്‍മാര്‍ തമ്മില്‍ത്തല്ലുകയായിരുന്നു.
ബിജെപി പ്രതിനിധികളായ നമ്പിടി നാരായണന്‍, ഇ. പ്രശാന്ത് കുമാര്‍, എന്‍. സതീഷ് കുമാര്‍, ടി. അനില്‍കുമാര്‍, നവ്യ ഹരിദാസ്, ജിഷ ഗിരീഷ്, ഷൈമ പൊന്നത്ത് എന്നിവരെയാണ് ജനം തെരഞ്ഞെടുത്ത് കഴിഞ്ഞ തവണ കോര്‍പറേഷനിലേക്ക് അയച്ചത്. മികച്ച പ്രകടനമാണ് ഈ ഏഴു പേരും കാഴ്ചവെച്ചത്. കോര്‍പറേഷനിലെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും കെടുകാര്യസ്ഥതയ്‌ക്കുമെതിരെ ശബ്ദമുയര്‍ത്തുന്നതിനൊപ്പം വാര്‍ഡുകളില്‍ വികസനവും ഇവര്‍ എത്തിച്ചു. പിഎംഎവൈ ഉള്‍പ്പെടെയുള്ള വിവിധ കേന്ദ്രപദ്ധതികള്‍ വാര്‍ഡുകളില്‍ വിജയകരമായാണ് ഇവര്‍ നടപ്പാക്കിയത്. ജനകീയ വിഷയങ്ങളില്‍ ഇടപെട്ടും വികസനപ്രവൃത്തികള്‍ നടപ്പാക്കിയും സ്വന്തം വാര്‍ഡുകളില്‍ വികസനത്തിന്റെ പുതിയ അദ്ധ്യായം രചിക്കുകയായിരുന്നു ആ ഏഴുപേരും. ഇവരെ മാതൃകയായി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് ഈ തെര െഞ്ഞടുപ്പില്‍. കോര്‍പറേഷന്‍ ഭരണം പിടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.
ബീഹാര്‍ തെരഞ്ഞെടുപ്പിലെ മുന്നേറ്റവും വിവിധ സംസ്ഥാന ങ്ങളിലെ ഉപതെരഞ്ഞെടുപ്പ് വിജയവും ബിജെപിയ്‌ക്കും എന്‍ഡിഎയ്‌ക്കും കൂടുതല്‍ കരുത്താ കുമെന്നും അഡ്വ. വി.കെ. സജീവന്‍ കൂട്ടിച്ചേര്‍ത്തു. ബിജെപി മേഖലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.കെ.വി. സുധീര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: