പാട്ന : ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം തന്നെ വീണ്ടും അധികാരത്തില്‍ എത്തിയതോടെ വോട്ടെണ്ണലിനെതിരെ ആരോപണവുമായി മഹാസഖ്യം. വോട്ടെണ്ണലില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും പാട്ന ഹൈക്കോടതിയേയോ സുപ്രീംകോടതിയേയോ സമീപിക്കാനാണ് ആര്‍ജെഡിയുടെ തീരുമാനം.
ബീഹാര്‍ തെരരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ അട്ടിമറി ശ്രമം നടന്നതായാണ് ആര്‍ജെഡിയുടെ ആരോപണം. വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയ ചൊവ്വാഴ്ച തന്നെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന് ഇക്കാര്യം അപ്പാടെ തള്ളുകയാണ് ചെയ്തത്. 119 സീറ്റുകളില്‍ വിജയം ആവശ്യപ്പെട്ട് ആര്‍ജെഡി ഒരു പട്ടിക പുറത്തിറക്കുകയെങ്കിലും തെരഞ്ഞെടുപ്പ് കമ്മിഷന് അതും തള്ളി.
വോട്ട് നില വീണ്ടും താഴ്ന്നതോടെ ക്രമക്കേടാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ്സും മൂന്ന് സീറ്റുകളില്‍ റീ കൗണ്ടിങ് വേണമെന്ന് സിപിഐഎംഎല്ലും രംഗത്തെത്തിയിരുന്നു. ഭോരെ, അറാ, ദരൗന്ദാ നിയോജക മണ്ഡലങ്ങളിലാണ് വോട്ടെണ്ണല്‍ വീണ്ടും നടത്തണമെന്നാണ് ആവശ്യം. വളരെ കുറഞ്ഞ മാര്‍ജിനിലാണ് ഇവിടെ സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടിരിക്കുന്നതെന്നും ഇതില്‍ വോട്ടെണ്ണല്‍ മാനദണ്ഡങ്ങളില്‍ വീഴ്ചയുണ്ടെന്നുമാണ് പരാതി.
അതേസമയം തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന ആരോപണം ബിജെപി തള്ളി. തോല്‍ക്കുമ്പോഴുള്ള സ്ഥിരം ആരോപണമാണിതെന്ന് ബിഹാര്‍ ബിജെപി അധ്യക്ഷന്‍ സഞ്ജയ് ജയ്സ്വാള്‍ പ്രതികരിച്ചു.
നിലവില്‍ 125 സീറ്റുകള്‍ നേടി അധികാരം ഉറപ്പിച്ചിരിക്കുകയാണ് എന്‍ഡിഎ. കോണ്‍ഗ്രസും ആര്‍ജെഡിയും നേതൃത്വം നല്കിയ മഹാഗഡ് ബന്ധന് സഖ്യത്തെ പരാജയപ്പെടുത്തിയാണ് എന്‍ഡിഎ ഭരണത്തുടര്‍ച്ച നേടിയത്. ആര്‍ജെ ഡിയുമായി ഒരു സീറ്റിന്റെ വ്യത്യാസത്തിലാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന പദവി ബിജെപിക്ക് നഷ്ടമായത്. ബിജെപിക്ക് 74 സീറ്റുകളും ആര്‍ജെഡിക്ക് 75 സീറ്റുകളുമാണ് ലഭിച്ചത്.
70 മണ്ഡലങ്ങളില്‍ മത്സരിച്ച കോണ്‍ഗ്രസ് 19 സീറ്റുകളില്‍ ഒതുങ്ങി. 9.49 ശതമാനം വോട്ടുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്. ആര്‍ജെഡിക്ക് 23.1 ശതമാനം വോട്ടുകള്‍ ലഭിച്ചു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡിന് 43 സീറ്റുകള്‍ ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: