കൊല്ലം: കുരീപ്പുഴയിൽ മലിന്യപ്ലാൻ്റ് നിർമ്മാണത്തിന് മണ്ണ് പരിശോധന എത്തിയ ഉദ്യോഗസ്ഥർക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം. ഇന്നലെ രാവിലെ 10 മണിയ്ക്ക് വൻ പോലീസ് സംഘത്തിന്റെ നേതൃത്വത്തിലാണ് പരിശോധനക്ക് എത്തിയത് .ഉദ്യോഗസ്ഥർക്ക് നേരെ പ്രതിഷേധവുമായി എത്തിയ സ്ത്രീകൾ അടക്കമുള്ളവരെ പോലീസ് റോഡിൽ വലിച്ചിഴച്ച് ആണ് അറസ്റ്റ് ചെയ്തത്.
നാല് സ്ത്രീകൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു. സമരസമിതി നേതാവായ കോട്ടപ്പുറം അനന്തകൃഷ്ണനെ നെഞ്ചിൽ പോലീസ് ബൂട്ട് ഇട്ട് ചവിട്ടി മർദ്ദനത്തിൽ തലപ്പൊട്ടി പരിക്കേറ്റു. ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റ് ചെയ്തു പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയ വൈസ് പ്രസിഡൻറ് കുളത്തിൽ വടകത്തിൽ ശ്രീലത കുഴഞ്ഞു വീണു. സിനി, ലിത, ഓമന ,മണലിൽ സന്തോഷ് എന്നിവർക്കും അറസ്റ്റിന് ഇടയിൽ പരിക്കേറ്റു .പ്രതിഷേധിച്ച നൂറോളം പേരേ അറസ്റ്റ് ചെയ്തു ഈസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി.
കൊല്ലം എസി പി പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിഷേധക്കാരെ നേരിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: