കോഴിക്കോട്: പുതിയ ദേശീയ വിദ്യാഭ്യാസനയം മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടും പദ്ധതികളും ജനങ്ങളില്‍ എത്തിക്കുന്നതിനായി മഹാവെബ്റാലി സംഘടിപ്പിക്കുന്നു. വിദ്യാഭ്യാസ-സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ കൂട്ടായ്മയായ മൈ എന്‍ഇപി കേരളയുടെ ആഭിമുഖ്യത്തിലാണ് വെബ്റാലി.
പുതിയ വിദ്യാഭ്യാസ നയത്തിലൂടെ നവകേരളം എന്നതാണ് വെബ്റാലിയുടെ മുഖ്യപ്രമേയം. ആറിന് ഉച്ചയ്ക്ക് 2.30 മുതല്‍ 3.30 വരെ നടക്കുന്ന കേരള വെബ്റാലി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ഡോ. രമേശ് പൊക്രിയാല്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്, ചിന്തകനും പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകനുമായ ജെ. നന്ദകുമാര്‍ എന്നിവര്‍ വിദ്യാഭ്യാസ നയം കേരളത്തിന് എങ്ങനെ പ്രയോജനപ്പെടും എന്ന് വിശദീകരിക്കും. വിവിധ ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികളും സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാരും കേരളത്തിലെ സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലത്തിലെ പ്രമുഖരും പങ്കെടുക്കും.
വിദ്യാഭ്യാസ രംഗത്ത് സമഗ്ര പരിവര്‍ത്തനവും സ്വാശ്രയ ഭാരതവും ലക്ഷ്യം വെച്ചുള്ള ദേശീയ നയത്തിന്റെ കാതലായ ആശയങ്ങള്‍ ജനങ്ങളില്‍ എത്തിക്കുകയാണ് വെബ്റാലിയുടെ മുഖ്യഉദ്ദേശം. ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താനും ഔദ്യോഗിക സംവിധാനങ്ങളെ രാഷ്ട്രീയ പ്രചാരണത്തിനും വേദിയാക്കുന്ന സാഹചര്യത്തിലാണ് സത്യാവസ്ഥ അറിയിക്കാന്‍ സമ്പര്‍ക്ക പരിപാടിക്ക് രൂപം നല്‍കുന്നത്. രണ്ട് ലക്ഷം കേരളീയരിലേക്ക് ഒരേ സമയം നേരിട്ട് എത്താനുള്ള സാങ്കേതിക തയ്യാറെടുപ്പുകളാണ് നടക്കുന്നത്. വെബ്റാലിയെ കുറിച്ച് വിശദീകരിക്കുന്നതിന് എല്ലാ റവന്യൂ ജില്ലകളിലുംഓണ്ലൈന് കണ്‍വെന്‍ഷനുകള്‍ നാലിനകം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: