തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് അന്വേഷണം നടത്തുന്ന എന്‍ഫോഴ്സ്മെന്റ് സംഘത്തെ ഭീഷണിപ്പെടുത്തി സിപിഎം. എന്‍ഫോഴ്സ്മെന്റിനെ കൈകാര്യം ചെയ്യേണ്ടി വരുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദന് പറഞ്ഞു.
ഇഡിയുടെ പ്രവര്‍ത്തനം വഴി വിട്ടു പോകുകയാണെന്നും ഗോവിന്ദന് പറഞ്ഞു. ഏജന്‍സി ബദല്‍ സര്‍ക്കാര്‍ ചമയേണ്ട. സര്‍ക്കാര്‍ പദ്ധതികളുടെ ഫയല്‍ ഇഡി ആവശ്യപ്പെട്ടതു ബദല്‍ സര്‍ക്കാര്‍ സമ്പ്രദായമാണ്. ഫയലുകള്‍ പരിശോധിക്കാന്‍ ഇഡിക്ക് അവകാശമില്ല. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ടു 125 ദിവസവും മാധ്യമങ്ങള്‍ കള്ളം പറഞ്ഞവെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: