തെന്നിന്ത്യന്‍ നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയായി. മുംബൈ സ്വദേശിയായ വ്യവസായി ഗൗതം കിച്ച്ലു ആണ് വരന്. ഇന്നലെ മുംബൈ താജ്മഹല്‍ പാലസ് ഹോട്ടലില്‍ വെച്ചാണ് വവാഹ ചടങ്ങുകള്‍ നടന്നത്.
ചുവപ്പ് ലെഹങ്കയാണ് അണിഞ്ഞാണ് കാജല്‍ വിവാഹവേദിയില്‍ എത്തിയത്. ഐവറി കളറിലുള്ള ഷെര്‍വാണി അണിഞ്ഞാണ് വരനായ ഗൗതം എത്തിയത്. വിവാഹശേഷവും അഭിനയം തുടരുമെന്ന് കാജല്‍ പറഞ്ഞു. പുതിയ ജീവിതത്തിലേക്ക് കടക്കുന്ന തനിക്ക് എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും വേണം എന്നും താരം പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു. ക്യൂം ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെയാണ് കാജല്‍ അഭിനയരംഗത്തേക്ക് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: