കൊല്ലം: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ 38 ശാഖകളിലും കണക്കെടുപ്പ് പൂര്‍ത്തിയായതോടെ ഇതിന്റെ റിപ്പോര്‍ട്ട് നാളെ കളക്ടര്‍ക്ക് സമര്‍പ്പിക്കും. പോപ്പുലര്‍ ഫിനാന്‍സിന്റെ ജില്ലയിലെ മുഴുവന്‍ സ്വത്തും ജപ്തി ചെയ്യുന്ന ജില്ലാ ഭരണകൂടത്തിന്റെ നടപടിക്രമങ്ങള്‍ അവസാനിച്ചതോടെയാണിത്. പോലീസ് സാന്നിധ്യത്തില്‍ ശാഖകള്‍ തുറന്ന് പരിശോധിച്ചാണ് തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. തഹസില്‍ദാര്‍മാര്‍ നല്കിയ റിപ്പോര്‍ട്ട് ക്രോഡീകരിച്ചാണ് രണ്ട് ആര്ഡിഒമാരുര് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുക.
വിവിധ ശാഖകളിലുള്ള സാധനങ്ങള്‍, ലോക്കറില്‍ സുക്ഷിച്ചിരിക്കുന്ന പണയസ്വര്‍ണം, പണം എന്നിവയുടെ കണക്കും ഇതില്‍ ഉള്‍പ്പെടുന്നു. കൊല്ലം ആര്‍ഡിഒയുടെ നിയന്ത്രണത്തിലുള്ള കൊല്ലം, കരുനാഗപ്പള്ളി, കുന്നത്തൂര്‍ താലൂക്കുകളിലായി 19 ശാഖകളാണ് പോപ്പുലറിനുള്ളത്. പുനലൂര്‍, കൊട്ടാരക്കര, പത്തനാപുരം താലൂക്കുകളിലായി 19 ശാഖകളുണ്ട്. ജില്ലയില്‍ പൂയപ്പള്ളിയില്‍ മാത്രമാണ് പോപ്പുലറിന് സ്വന്തമായി കെട്ടിടമുള്ളത്. ബാക്കിയെല്ലാം വാടകകെട്ടിടങ്ങളിലാണ്.
നിക്ഷേപകരുടെ പരാതിയുടെയും ഹൈക്കോടതിയുടെ ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് പോപ്പുലറിന്റെ സ്വത്തുക്കളെല്ലാം ഏറ്റെടുക്കാന്‍ ജില്ലാ ഭരണകൂടം നടപടിയെടുത്തത്. ജില്ലയിലെ നിക്ഷേപകര്‍ക്ക് 300 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍. അയ്യായിരത്തോളം നിക്ഷേപകരാണ് ജില്ലയില്‍ വഞ്ചിക്കപ്പെട്ടത്. സിറ്റി പരിധിയില്‍ ജില്ലാ ക്രൈംബ്രാഞ്ചിനും റൂറല്‍ പരിധിയില്‍ ജില്ലാ പോലീസ് മേധാവിക്കുമാണ് അന്വേഷണച്ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: