കൊല്ലം: ജില്ലയില്‍ മികച്ച വിജയം നേടാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ബിജെപിയെന്നും ആസന്നമായ തദ്ദേശതെരഞ്ഞെടുപ്പില്‍ എല്ലാ സ്ഥലങ്ങളിലും മുന്നണിയെന്ന നിലയില്‍ എന്‍ഡിഎയും പാര്‍ട്ടിയെന്ന നിലയില്‍ ബിജെപിയും മികച്ച പ്രകടനം കാഴചവയ്ക്കുമെന്നും ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍.
ബിജെപിയെയും എന്‍ഡിഎയെയും തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ കുപ്രചാരണങ്ങളുമായി എതിരാളികള്‍ സജീവമാണ്. ഇതിനെയെല്ലാം ചെറുത്തുതോല്‍പ്പിക്കാനുള്ള ശേഷി പാര്‍ട്ടിക്കുണ്ട്. കൊല്ലം കോര്‍പ്പറേഷനിലെ അഴിമതിഭരണം അവസാനിപ്പിച്ച് ഇടതുമുന്നണിയെ ഇത്തവണ ജനം തൂത്തെറിയും. കേന്ദ്രാവിഷ്കൃതപദ്ധതികളും ഫണ്ടും സ്വന്തം പേരിലാക്കി പണം തട്ടുകയാണ് മേയറും കൂട്ടരും ചെയ്യുന്നത്. പിണറായി സര്‍ക്കാരിനെ പോലെ തന്നെ കണ്‍സള്‍ട്ടന്‍സി പരിപാടിയാണ് കോര്‍പ്പറേഷനിലെ ഇടതുഭരണവും പിന്തുടരുന്നത്. അഴിമതിയുടെ പുതിയ പതിപ്പാണിതെന്ന് ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്. കോര്‍പ്പറേഷനില്‍ പകുതിയിലധികം ഡിവിഷനുകളില്‍ വിജയം കൊയ്ത് ഭരണം പിടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. നഗരസഭകളിലും പഞ്ചായത്തുകളിലും എക്കാലത്തെയും മികച്ച പ്രവര്‍ത്തനമാണ് പാര്‍ട്ടിയും മുന്നണിയും നടത്തുന്നത്. ജില്ലയിലെമ്പാടും വന്‍വിജയം കൈവരിക്കാന്‍ ബിജെപിക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കശുവണ്ടികോര്പ്പറേഷനിലെ അഴിമതി സംബന്ധിച്ച സിബിഐ അന്വേഷണം പൂര്‍ത്തിയായിട്ടും പ്രോസിക്യൂഷന് നടപടി റദ്ദാക്കിയത് മുഖ്യമന്ത്രിയുടെ കള്ളക്കളിക്ക് തെളിവാണ്. യുഡിഎഫും എല്‍ഡിഎഫും അഴിമതിക്കാരെ സംരക്ഷിക്കുന്നതില്‍ ഒറ്റക്കെട്ടാണ്. ഇതാണ് കശുവണ്ടി കോര്‍പ്പറേഷനില്‍ ഇപ്പോഴും അഴിമതി തുടരാന്‍ കാരണമെന്നും ബി.ബി. ഗോപകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: