കോഴിക്കോട്: പാര്‍ലമെന്റ് നിയമം പാസാക്കിയാല്‍ രാജ്യത്തിന്റെ നിയമമാണെന്നും അത് പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്. മുന്നോക്ക സംവരണ ബില്ല് മോദി സര്‍ക്കാര്‍ കൊണ്ടുവന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളിലും പാസാക്കിയെടുത്ത് രാജ്യത്തെ നിയമമാക്കിയതാണ്. ഇത് ഒരു കേന്ദ്ര നിയമമാണ്. സംസ്ഥാന ഗവണ്മെന്റിന്റെ പരിധിയില്‍ വരാത്ത നിയമം ആണിത്. അതിനെതിരെ സമരം ചെയ്യാന്‍ ഒരുങ്ങുന്ന ലീഗിന് വര്‍ഗീയ അജണ്ടയുണ്ട്.
തീവ്ര വര്‍ഗീയതയുടെ ശിഷ്യത്വം സ്വീകരിച്ച് എല്ലാം വര്‍ഗീയ വല്കരിക്കുകയീണ് ലീഗ്. ഇക്കാര്യത്തില്‍ മുല്ലപ്പള്ളിക്കും ചെന്നിത്തലക്കും ലീഗിന്റെ ഇതേ നിലപാട് ആണോ എന്ന് വ്യക്തമാക്കണം. ലീഗ് ഇക്കാര്യത്തില്‍ തീവ്ര വര്‍ഗ്ഗീയ പാര്‍ട്ടികളേ പോലെയാണ് പെരുമാറുന്നതെന്നും അദേഹം പറഞ്ഞു.
ജമാ അത്തെ ഇസ്ലാമി മനുഷ്യാവകാശത്തിന്റെ മറവില്‍ തീവ്ര നിലപാട് പ്രചരിപ്പിക്കുന്നവരാണ്. ഇപ്പോള്‍ മുസ്ലീം ലീഗ് അവരുമായി പരസ്യ ഐക്യ മുന്നണി രൂപീകരിച്ച് ആണ് മുന്നോട്ട് പോകുന്നത്. ലീഗിന്റെ ലക്ഷ്യം മത വര്‍ഗീയവല്‍ക്കരണമാണ്. ഈ വിഷയത്തില്‍ സ്വീകരിച്ച നിലപാട് മുഖം മൂടിയാണ്. മുന്നോക്ക സംവരണത്തിലെ എതിര്‍പ്പായിരുന്നെങ്കില്‍ നേരത്തെ രംഗത്തു വരുമായിരുന്നു.
മുസ്ലിം ലീഗാണ് മുന്‍കൈ എടുത്ത് തീവ്രമായ വര്‍ഗീവത്ക്കരണം നടത്തുന്നത്. ഇക്കാര്യത്തില്‍ പിണറായി സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ വര്‍ഗീയവാദികളാണെന്നും വിജയരാഘവന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: