കോഴിക്കോട്: മാവൂര്‍ റോഡ് ശ്മശാനത്തിലെ തൊഴിലാളികളെ പട്ടിണിയിലാക്കിയത് ഇടത് നേതാക്കളുടെ മുതലാളി പ്രേമമാണെന്ന് കേരള വിശ്വകര്‍മ്മ സ ജില്ലാ വൈസ് പ്രസിഡണ്ട് കെ.പി. രാധാകൃഷ്ണന്‍ പറഞ്ഞു. തൊഴിലാളികളും ഹിന്ദുഐക്യവേദിയും നടത്തുന്ന സമരത്തിന് കേരള വിശ്വകര്‍മ്മ സഭയുടെ പിന്തുണ പ്രഖ്യാപിച്ച്, സായാഹ്നപ്രതിഷേധത്തിന്റെ പതിമൂന്നാംദിവസത്തെ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിശ്വഹിന്ദു പരിഷത്ത് കോഴിക്കോട് വിഭാഗ് സത്സംഗ പ്രമുഖ് കൃഷ്ണദാസ് ദ്വാരകാപുരി മുഖ്യപ്രഭാഷണം നടത്തി. ഹിന്ദുവിരോധം സിപിഎം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല തീവെപ്പും തുടര്‍ന്നുള്ള സംഭവങ്ങളും ശബരിമല യുവതീപ്രവേശനവും, കോവിഡ് കാലത്തെ ആചാര വിരുദ്ധ നടപടികളും വ്യക്തമാക്കുന്നത് ഇതാണ്. അതിന്റെ തുടര്‍ച്ചയാണ് ക്ഷേത്രകുളങ്ങളിലെ മത്സ്യകൃഷിയും മാവൂര്‍ റോഡ് ശ്മശാനത്തില്‍ അന്ത്യേഷ്ടി കര്‍മ്മത്തിനുള്ള വിലക്ക് ഏര്‍പ്പെടുത്തിയതും. ഹിന്ദുസമൂഹത്തിന്റെ ശക്തമായ പ്രതികരണത്തില്‍ സിപിഎമ്മിന്റെ തകര്‍ച്ച സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുഐക്യവേദി പാറോപ്പടി മേഖല പ്രസിഡണ്ട് എം. ലിജീഷ് അദ്ധ്യക്ഷനായി. ശബരിമല അയ്യപ്പസേവാസമാജം സംസ്ഥാന സമിതി അംഗം എം. ഗിരിജാഗദന്‍, വി.കെ. ശശീന്ദ്രന്‍, ദീപു മലാപ്പറമ്പ്, എം. അനശ്വരന്‍ എന്നിവര്‍ സംസാരിച്ചു.
ഇന്ന് നടക്കുന സായാഹ്ന പ്രതിഷേധം തമിഴ് വിശ്വകര്‍മ്മ സമൂഹം സംസ്ഥാന സെക്രട്ടറി ജി. മഹാദേവന്‍ ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി പുതുപ്പാടി പഞ്ചായത്ത് കമ്മറ്റി നേതൃത്വം നല്‍കും. ശ്മശാനത്തിന് മുന്നില്‍ രാവിലെ 10 ന് ഒബിസി മോര്‍ച്ച നോര്‍ത്ത് മണ്ഡലം കമ്മറ്റി പ്രതിഷേധധര്‍ണ സംഘടിപ്പിക്കും.
മാവൂര്‍ റോഡ് ചാളത്തറ ശ്മശാനം പൊളിച്ചു നീക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കേരള കാമരാജ് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. ജില്ലാ പ്രസിഡന്റ് സന്തോഷ് കാളിയത്ത് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പ്രമോദ് കണ്ണഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. അരുണ്‍കുമാര്‍ കാളക്കണ്ടി, അനില്‍കുമാര്‍ യാദവ്, ഷണ്‍മുഖന്‍, രാജാബാലാജി, വിസെന്റ് ബാലുശ്ശേരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: