കോഴിക്കോട്: വിജയദശമിയോടനുബന്ധിച്ചുള്ള ആര്‍എസ്എസ് പ്രാന്തസാംഘിക്ക് ഇന്ന് രാവിലെ. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ അഞ്ച് സ്വയംസേവകര്‍ വീതം വീടുകളില്‍ ഒരുമിച്ചു ചേര്‍ന്നാണ് പ്രാന്തസാംഘിക്ക് നടക്കുക.
രാവിലെ 7.45ന് ഗടശാഖകളില്‍ സാംഘിക്ക് ആരംഭിക്കും. ഇരുന്നുകൊണ്ടുള്ള വ്യായാമം, യോഗാസനം, ഗണഗീതം, എന്നിവയ്ക്ക് ശേഷം ആര്‍എസ്എസ് സര്‍സംഘചാലകിന്റെ വിജയദശമി പ്രഭാഷണം നടക്കും. നാഗ്പൂര്‍ രേശംബാഗ് സംഘസ്ഥാനില്‍ നടക്കുന്ന വിജയദശമി ആഘോഷത്തിന്റെ ഭാഗമായാണ് ഡോ. മോഹന്‍ ഭാഗവത് പ്രഭാഷണം നടത്തുന്നത്.
ജന്മഭൂമി ഓണ്‍ലൈനില്‍ തത്സമയം കാണിക്കും. രാവിലെ 8 മുതല്‍ facebook/janmabhumionline ലോഗിന്‍ ചെയ്തോ ഇതോടൊപ്പമുള്ള ക്യൂ ആര് കോഡ് സ്ക്കാന്‍ ചെയ്തോ പ്രസംഗം കേള്‍ക്കാനാകും.
ജനം ചാനല്‍, വിശ്വസംവാദകേന്ദ്രം എന്നിവയും പരിപാടി തല്‍സമയം സംപ്രേക്ഷണം ചെയ്യും. പ്രാര്‍ത്ഥനയ്ക്ക് ശേഷം സാംഘിക്ക് സമാപിക്കും. നാഗ്പൂരില്‍ നടക്കുന്ന വിജയദശമി ആഘോഷത്തില്‍ ആര്‍എസ്എസ് നാഗ്പൂര്‍ മഹാനഗര്‍ സംഘചാലക് രാജേഷ് ലോയ ആമുഖപ്രഭാഷണം നടത്തും. തുടര്‍ന്ന് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് പ്രഭാഷണം നടത്തും. ആര്‍എസ്എസ് വിദര്‍ഭ പ്രാന്തസംഘചാലക് രാംഹര്ക്കരെ, നാഗ്പൂര്‍ മഹാനഗര്‍ സഹസംഘചാലക് ശ്രീധര്‍ ഗാഡ്ഗെ എന്നിവര്‍ വേദിയിലുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: