മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
വ്യവഹാരങ്ങള്‍ അനുകൂലമാവും. ആരോഗ്യപരമായ അലട്ടലുകള്‍ക്ക് സാധ്യതയുണ്ടാവും. വിദേശയാത്രയ്ക്കുള്ള പരിശ്രമങ്ങള്‍ സാമ്പത്തിക നഷ്ടത്തിന് ഇടവരുത്തും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി,
മകയിരം (1/2)
ഔദ്യോഗിക രംഗത്ത് മാറ്റങ്ങള്‍ വന്നുചേരും. വാഹന സംബന്ധമായ കാര്യങ്ങളില്‍ ധനനഷ്ടത്തിന് സാധ്യതയുണ്ടാവും. സഹപ്രവര്‍ത്തകരില്‍നിന്നും മനോദുരിതത്തിന് സാധ്യതയുണ്ട്. നൂതനമായ തൊഴില്‍ മേഖലകള്‍ കണ്ടെത്താന്‍ ശ്രദ്ധ ചെലുത്തും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര,
പുണര്‍തം (3/4)
വിവാഹബന്ധങ്ങള്‍ സ്ഥാപിച്ചു കിട്ടും. വ്യാപാര രംഗം പുഷ്ടിപ്രാപിക്കും. തടസ്സപ്പെട്ടു കിടന്നിരുന്ന പല രംഗങ്ങളും തുറന്നുകിട്ടും. ധനപരമായ കാര്യങ്ങളില്‍ കൂടുതല്‍ കൃത്യത പാലിക്കും.
കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം,
ആയില്യം
സര്‍ക്കാരില്‍നിന്നും അനുകൂല ഫലങ്ങള്‍ വന്നുചേരും. പിതൃതുല്യരായ ആളുകളുടെ ആരോഗ്യനിലയില്‍ ആശങ്കകള്‍ക്ക് സാധ്യതയുണ്ട്. വ്യാപരരംഗം കൂടുതല്‍ പുഷ്ടി പ്രാപിക്കും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)
സഹപ്രവര്‍ത്തകരില്‍നിന്നും അനുകൂല സമീപനമുണ്ടാവും. പരോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ അവസരം സിദ്ധിക്കും. ഔദ്യോഗികമായ സ്ഥാനചലനത്തിന് സാധ്യതയുണ്ട്. വിശ്വാസയോഗ്യമായ സന്തോഷഭാവങ്ങള്ക്ക് സാധ്യതയുണ്ട്.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)
സാമ്പത്തിക ചെലവുകള്‍ വര്‍ധിക്കുന്ന അവസ്ഥ സംജാതമാവും. മത്സരങ്ങളിലും വ്യവഹാരങ്ങളിലും വിജയമുണ്ടാവും. പു
തിയ തൊഴില്‍ മേഖലകള്‍ കണ്ടെത്തും. സന്താനങ്ങള്‍ക്കുവേണ്ടിയുള്ള പരിശ്രമങ്ങള്‍ സഫലീകൃതമാവും.
തുലാക്കൂറ്: ചിത്തിര(1/2), ചോതി,
വിശാഖം (3/4)
ബുദ്ധിപരമെന്ന് കരുതി ചെയ്യുന്ന പല കാര്യങ്ങളും പരാജയപ്പെടും. ആരോഗ്യസ്ഥിതി മോശമാവാന്‍ സാധ്യതയുണ്ട്. മനസ്സന്തോഷത്തിനായി പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തും. കുടുംബബന്ധങ്ങള്‍ പുനഃസ്ഥാപിക്കും.
വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം,
തൃക്കേട്ട
കുടുംബജീവിതത്തില്‍ മത്സരബുദ്ധിയോടെയുള്ള പെരുമാറ്റത്തിന് സാധ്യതയുണ്ട്. സ്നേഹബന്ധങ്ങള്‍ വിവാഹ തീരുമാനത്തില്‍ എത്തിച്ചേരും. സാമ്പത്തികരംഗം ഭദ്രമാവും. ഗൃഹനി
ര്‍മാണത്തിന് പദ്ധതിയിടും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)
മതപരമായ ചടങ്ങുകളില്‍ ശ്രദ്ധ ചെലുത്തും. അര്‍ഹമായി ലഭിക്കേണ്ടതായ പല ആനുകൂല്യങ്ങള്‍ക്കും തടസമുണ്ടാവും. സേനാ വിഭാഗങ്ങളിലേക്ക് ജോലി സാധ്യതയുണ്ട്. മംഗളകര്‍മങ്ങള്‍ നടത്താന്‍ അവസരം ലഭിക്കും.
മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം,
അവിട്ടം (1/2)
ആചാര്യത്വമുള്ള പദവികളില്‍ ശോഭിക്കും. സാമ്പത്തികമായ അപ്രതീക്ഷിത നേട്ടങ്ങള്‍ കൈവരിക്കും. ശത്രുശല്യം വര്‍ദ്ധിക്കുന്നതാണ്. പല സുഖാനുഭവങ്ങള്‍ക്കും അവസരം സിദ്ധിക്കും.
കുംഭക്കൂറ്: അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)
ഇടത്തരം തൊഴില്‍ സംരംഭങ്ങളില്‍ മുതല്‍മുടക്കും. മാതൃജന ദുരിതത്തിന് സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഈ വാരം ഗുണകരമാണ്. ബന്ധുജനങ്ങള്‍ പലരും ശത്രുതാ മനോഭാവം വച്ചു പുലര്‍ത്തും.
മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി
രോഗശമനവും ആരോഗ്യ വര്‍ധനവുമുണ്ടാവും. സഞ്ചാരവേളകള്‍ സന്തോഷപ്രദമാവും. പ്രണയബന്ധങ്ങള്‍, ആത്മനിര്‍വൃതിക്കുള്ള അവസരങ്ങള്‍ വന്നുചേരും. ഗാര്‍ഹിക ജീവിതത്തില്‍ മനഃസമാധാനം കുറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: