തിരുവനന്തപുരം : കേരള കോണ്‍ഗ്രസ്(എം) വിഭാഗവുമായി സിപിഐയ്ക്കുള്ള അതൃപ്തി പറഞ്ഞു തീര്‍ക്കാന്‍ ഉറപ്പിച്ച് ജോസ് കെ. മാണി. ഇടത് മുന്നണിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ കാനം എതിര്‍പ്പ് പ്രകടിപ്പിക്കുകയും പരസ്യ പ്രസ്താവന നടത്തുകയും ചെയ്തിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് ഇടത് മുന്നണി പ്രവേശനം പ്രഖ്യാപിച്ചതിന് പിറ്റേന്ന് കാനവുമായി കൂടിക്കാഴ്ച നടത്താന്‍ ജോസ് കെ. മാണി എത്തിയത്.
കാനവുമായി കൂടിക്കാഴ്ച നടത്തിയശേഷം എകെജി സെന്ററിലേക്കാണ് ജോസ് കെ.മാണി പോയത്. അതേസമയം ജോസ് കെ. മാണിയെ ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്തെങ്കിലും അതിനൊപ്പം പല പാര്‍ട്ടികളും വന്ന് ഒരു കൊല്ലത്തിനകം മുന്നണി വിട്ടുപോയിട്ടുണ്ടല്ലോ എന്ന ഒളിയമ്പും കാനം പറഞ്ഞിരുന്നു.
നിലിവില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നതിനാല്‍ ശനിയാഴ്ച എല്‍ഡിഎഫ് യോഗം ചേര്‍ന്ന് ജോസ് കെ. മാണി വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശനം സംബന്ധിച്ച് ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. ചര്‍ച്ചയ്ക്ക് ശേഷം എത്രയും പെട്ടെന്ന് കേരള കോണ്‍ഗ്രസ് (എം) നെ മുന്നണിയിലെത്തിക്കാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നത്. ഇതിനായുള്ള നീക്കങ്ങളും ആരംഭിച്ച് കഴിഞ്ഞു.
ജോസ് കെ. മാണിയുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപനത്തിന് പിന്നാലെ മുഖ്യമന്ത്രി ആദ്യം തന്നെ ഇവരെ സ്വാഗതം ചെയ്തിരുന്നു. വൈകിട്ടുള്ള വാര്‍ത്താ സമ്മേളനത്തിലൂടെയാണ് കേരള കോണ്‍ഗ്രസ് എമ്മിനെ സ്വാഗതം ചെയ്തത്.
എന്നാല്‍ ജോസ് കെ. മാണി വിഭാഗത്തിനെതിരെ എന്‍സിപിയും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. പാലാ, കുമരകം, ആലത്തൂര്‍ മണ്ഡലങ്ങളിലെ സീറ്റ് കേരള കോണ്‍ഗ്രസ്(എം)ന് വിട്ട് നല്‍കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍സിപി എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുന്നത്.
ജോസ് കെ. മാണിയുടെ ഇടത് മുന്നണിയില്‍ ചേരുന്നത് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ മറ്റൊരു പാര്‍ട്ടിക്കും നല്‍കാത്ത പരിഗണന കേരള കോണ്‍ഗ്രസിന് നല്കി സിപിഎം. കാനം ഉള്‍പ്പടെയുള്ള നേതാക്കളെ കാണുന്നതിനായി തലസ്ഥാനത്ത് എത്തിയ ജോസ് കെ. മാണിക്ക് എകെജി സെന്ററിന്റെ ഔദ്യോഗിക വാഹനമാണ് സിപിഎം വിട്ട് നല്‍കിയത്. കോടിയേരിയും ജോസ് കെ മാണിയെ ഇരുകൈയ്യും നീട്ടി സിപിഎം സ്വാഗതം ചെയ്യുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. ബാര്‍കോഴ വിവാദത്തില്‍ കെ.എം. മാണിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ പാര്‍ട്ടിയാണ് ഇപ്പോള്‍ മകന് പ്രത്യേക പരിഗണന പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: